പ്രാര്‍ഥനയുടെ പേരില്‍ പണംതട്ടി: വൈദികനെതിരെ കാന്‍സര്‍ രോഗിയായ വീട്ടമ്മ കോടതിയില്‍

പാലാ: പ്രാര്‍ഥനയുടെ മറവില്‍ കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കബളിപ്പിച്ച് മൂന്നുലക്ഷം തട്ടിയെടുത്തതായി വൈദികനെതിരെ പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി വീട്ടമ്മ പാലാ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കൊച്ചിടപ്പാടി തെങ്ങുംപള്ളില്‍ ജസിയാണ് പാലാ രൂപതയിലെ വൈദികനായ ഫാ. എബ്രാഹം തുരുത്തിയിലിനെതിരെ കോടതിയില്‍ ഹരജി നല്‍കിയത്. രൂപത അധികൃതര്‍ക്ക് ഈ വിഷയം സംബന്ധിച്ചു നിരവധി പരാതികള്‍ നല്‍കിയെങ്കിലും വൈദികനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനത്തെുടര്‍ന്നാണ് കോടതിയെ സമീപിക്കാനിടയാക്കിയതെന്നും വീട്ടമ്മ പറഞ്ഞു. ഫാ. എബ്രാഹം കവീക്കുന്ന് ഇടവകയില്‍ വികാരിയായിരുന്ന കാലത്ത് ഇടവകാംഗമായിരുന്ന ജസിയുടെ കുടുംബവുമായി പരിചയപ്പെട്ടത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ജസിക്കായി പ്രാര്‍ഥനക്കായി എന്ന വ്യാജേന വീട്ടിലത്തെിയ ഫാ. എബ്രാഹം പ്രാര്‍ഥനക്കുശേഷം അത്യാവശ്യമായി മൂന്നുലക്ഷം രൂപ വായ്പയായി ചോദിക്കുകയായിരുന്നു. ഒരുമാസത്തെ കാലാവധി പറഞ്ഞ് 2015 മാര്‍ച്ച് 13 നാണ് വൈദികന്‍ പണം കൈപ്പറ്റിയത്. ചികിത്സക്കും ചിലവിനുമായി വിദേശത്തുള്ള മക്കള്‍ ഏല്‍പിച്ചിരുന്ന തുകയായിരുന്നു വൈദികന് കൈമാറിയത്. വിശ്വാസ്യതക്കുവേണ്ടി പാലാ ഐ.സി.ഐ.സി.ഐ ബാങ്കിലെ ചെക്കും എഗ്രിമെന്‍റും എഴുതി നല്‍കിയിരുന്നു. പലതവണ പണം ആവശ്യപ്പെട്ടിട്ടും വൈദികന്‍ പണം നല്‍കാതിരുന്നതിനത്തെുടര്‍ന്ന് 2015 ജൂലൈ 11ന് ചെക് ഹാജരാക്കിയെങ്കിലും വൈദികന്‍െറ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ബാങ്ക് ചെക് മടക്കിനല്‍കി. ഇക്കാര്യം വൈദികനെ അറിയിച്ചപ്പോള്‍ കേസു കൊടുക്കരുതെന്നും ഉടനടി പണം നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് പണം നല്‍കാതിരുന്നതിനത്തെുടര്‍ന്നാണ് രൂപത അധികൃതരെ സമീപിച്ചത്. എന്നാല്‍, വിവരം തിരക്കാന്‍പോലും തയാറാകാതെ അവരും കൈയൊഴിഞ്ഞതിനെ തുടര്‍ന്നാണ് അഡ്വ. എ. സണ്ണി മുഖാന്തരം കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.