മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം; വീട്ടിലെ മുറിയില്‍ അടക്കംചെയ്തു

എരുമേലി: മുക്കട സഭാരാജ് നഗര്‍ ആസ്ഥാനത്ത് മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി നടന്ന തര്‍ക്കം സംഘര്‍ഷത്തിലത്തെി. മുക്കട കിഴക്കേപ്പുറത്ത് കുടിയില്‍ കരുണാനന്ദ രാജിന്‍െറ (76) മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലത്തെിയത്. വെള്ളിയാഴ്ച പകലാണ് സംഭവങ്ങള്‍ക്ക് തുടക്കം. മുക്കട ദ്രാവിഡ വര്‍ഗ ഐക്യമുന്നണിയിലെ സജീവ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവന്നിരുന്ന കരുണാനന്ദരാജ് ഒൗദ്യോഗിക നേതൃത്വവുമായി തെറ്റി സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇദ്ദേഹത്തെ ആത്മീയാചാര്യനായി കണ്ട അനുയായികള്‍, വെള്ളിയാഴ്ച മരിച്ച കരുണാനന്ദ രാജിന്‍െറ മൃതദേഹം അടക്കംചെയ്യാന്‍ മുക്കട സഭാരാജ് നഗര്‍ ആസ്ഥാനത്തത്തെി. ദ്രാവിഡവര്‍ഗ ഐക്യമുന്നണി സ്ഥാപക നേതാവായ പി.കെ. സഭാരാജ് തന്‍െറ പിന്‍ഗാമിയായി കരുണാനന്ദ രാജിനെ പ്രഖ്യാപിച്ചതിനാല്‍ ആസ്ഥാനത്ത് അടക്കം ചെയ്യണമെന്ന വാദവുമായാണ് അനുയായികള്‍ എത്തിയത്. എന്നാല്‍, എതിര്‍പ്പുമായി ഒൗദ്യോഗിക നേതൃത്വം രംഗത്തത്തെിയതോടെ സംഘര്‍ഷത്തിന് തുടക്കമായി. സംഭവമറിഞ്ഞ് റവന്യൂ, പൊലീസ് അധികൃതരും ജനപ്രതിനിധി സംഘങ്ങളും സ്ഥലത്തത്തെി. ഇവര്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ കരുണാനന്ദ രാജിന്‍െറ വീടിനുള്ളിലെ പ്രാര്‍ഥനാലയം ഉള്‍പ്പെടുന്ന മുറിയില്‍ വെള്ളിയാഴ്ച രാത്രിയോടെ അടക്കംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.