കോട്ടയം: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും മുടങ്ങി. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. മരണം, എയര്‍പോര്‍ട്ട് തുടങ്ങി സ്ഥലങ്ങളിലേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ ഈ അറിയിപ്പ് ഗ്ളാസുകളില്‍ പതിച്ചിരുന്നു. കുമരകത്ത് ഹൗസ് ബോട്ടുകളും കായലിലിറങ്ങിയില്ല. റിസോര്‍ട്ട്, ഹൗസ്ബോട്ട് തൊഴിലാളികളും അണിചേര്‍ന്നതിനാല്‍ ടൂറിസം മേഖല നിശ്ചലമായത് വിനോദസഞ്ചാരികളെ ബാധിച്ചു. ജില്ലയില്‍ ബോട്ട് സര്‍വിസ് പൂര്‍ണമായും നിലച്ചു. ജലഗതാഗത വകുപ്പിന്‍െറ കോട്ടയം, ചങ്ങനാശേരി, വൈക്കം ഓഫിസുകളില്‍ ഒരാള്‍പോലും ഹാജരായില്ല. പണിമുടക്ക് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രികരുടെ എണ്ണം കുറവായിരുന്നു. ടാക്സി വാഹനങ്ങളും നിരത്തില്‍നിന്ന് വിട്ടുനിന്നു. പണിമുടക്ക് എം.ജി സര്‍വകലാശാല പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചു. ഓഫിസിന്‍െറയും വിവിധ പഠനവകുപ്പുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. 1452 ജീവനക്കാരില്‍ ഒമ്പതുപേര്‍ മാത്രമാണ് ജോലിക്കത്തെിയത്. പണിമുടക്ക് കണക്കിലെടുത്ത് വെള്ളിയാഴ്ചത്തെ പരീക്ഷകളെല്ലാം മാറ്റിയിരുന്നു. ജീവനക്കാര്‍ നടത്തിയ പ്രതിഷേധത്തിന് എം.ജി സര്‍വകലാശാല എംപ്ളോയീസ് അസോ. പ്രസിഡന്‍റ് പത്മകുമാറും ജനറല്‍ സെക്രട്ടറി ബാബുരാജ് എ.വാര്യരും നേതൃത്വം നല്‍കി. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ചങ്ങനാശേരി, കോട്ടയം നഗരങ്ങളില്‍ കടകളൊന്നും തുറന്നില്ല. കോട്ടയം നഗരത്തില്‍ ഹോട്ടലുകളൊന്നും പ്രവര്‍ത്തിക്കാതിരുന്നത് വിവിധ ലോഡ്ജുകളില്‍ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. അതേസമയം, ഗ്രാമീണ മേഖലകളില്‍ ചെറിയകടകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. പ്രധാന പൊതുമേഖലാസ്ഥാപനങ്ങളായ വെള്ളൂര്‍ എച്ച്.എന്‍.എല്‍, നാട്ടകം ട്രാവന്‍കൂര്‍ സിമന്‍റ്സ് ഫാക്ടറി, വേദഗിരി സ്പിന്നിങ്മില്‍, സഹകരണ സ്ഥാപനമായ റബ്കോ എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ഫാക്ടറി ജീവനക്കാരും ജോലിക്കത്തെിയില്ല. കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ താലൂക്കുകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എ.ഐ.യു.ടി.യു.സി, എച്ച്.എം.എസ്, യു.ടി.യു.സി, കെ.ടി.യു.സി എം, എസ്.ടി.യു, എന്‍.എല്‍.സി, ടി.യു.സി.ഐ, എസ്.ഇ.ഡബ്ള്യു.എ, ഐ.എന്‍.എല്‍.സി എന്നീ തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തിയത്. പണിമുടക്കിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും ചേര്‍ന്നു. പണിമുടക്കിന് അഭിവാദ്യമര്‍പ്പിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ പ്രകടനം നടത്തി. തിരുനക്കര മോട്ടോര്‍ തൊഴിലാളി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി തിരുനക്കര സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് ഫിലിപ് ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ. സന്തോഷ് കുമാര്‍, അഡ്വ. വി.ബി. ബിനു, വി.കെ. കൃഷ്ണന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, പി.ജെ. വര്‍ഗീസ്, എം.കെ. പ്രഭാകരന്‍, പി.കെ. ആനന്ദക്കുട്ടന്‍, അനിയന്‍ മാത്യു, പ്രസ്ക്ളബ് പ്രസിഡന്‍റ് എസ്. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ചങ്ങനാശേരി: അഖിലേന്ത്യാ പണിമുടക്ക് ചങ്ങനാശേരിയില്‍ പൂര്‍ണം. പൊതുജനങ്ങളും ജീവനക്കാരും വ്യാപാരികളും പണിമുടക്കില്‍ പങ്കാളികളായി. റവന്യൂ ടവര്‍, നഗരസഭാ കാര്യാലയം, വിവിധ സര്‍ക്കാര്‍ സ്കൂളുകള്‍, നഗരത്തിലെയും വിവിധ പഞ്ചായത്തുകളിലെയും സ്വകാര്യ വ്യാപാര സ്ഥാപനങ്ങളും കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി ദേശീയ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കി പ്രകടനത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണയിലും പങ്കാളികളായി. ചങ്ങനാശേരി സെന്‍ട്രല്‍ ജങ്ഷനില്‍ നടത്തിയ ധര്‍ണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രഫ. എം.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി. തോമസ് അധ്യക്ഷതവഹിച്ചു. ടി.എസ്. നിസ്താര്‍, വി.ആര്‍. ഭാസ്കരന്‍, എ.വി. റസല്‍, കെ.സി. ജോസഫ്, ആഷിക് മണിയംകുളം, സി. മോനിച്ചന്‍, കെ.എസ്. ഹലീല്‍ റഹ്മാന്‍, ലത്തീഫ് ഓവേലി, എന്‍. റഹിയാനത്ത്, കെ. ലക്ഷ്മണന്‍, ജോമോന്‍ കുളങ്ങര, ജോണികുട്ടി എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളി: പണിമുടക്ക് കാഞ്ഞിരപ്പള്ളി മേഖലയില്‍ ഹര്‍ത്താലായി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. അപൂര്‍വം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍ക്കാര്‍ ഓഫിസുകള്‍, പെട്രോള്‍ പമ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിച്ചു.കാഞ്ഞിരപ്പള്ളി മിനി സിവില്‍സ്റ്റേഷനില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. മൊത്തം 21 ഓഫിസുകളുള്ള ഇവിടെ പണിമുടക്കുദിവസം എത്തിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. താലൂക്ക് ഓഫിസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണ് എത്തിയത്. പി.ഡബ്ള്യു.ഡി ഓഫിസില്‍ 13 പേരില്‍ ആകെയത്തെിയത് ഒരു ഓവര്‍സിയര്‍ മാത്രം. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലും ഒരാള്‍ മാത്രമാണ് എത്തിയത്. തൊഴിലാളികള്‍ രാവിലെ ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധയോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് വി.പി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. പി.കെ. നസീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.പി. ഇസ്മായില്‍, വി.യു. നൗഷാദ്, പ്രമോദ്, പി.ബി. സുരേഷ്കുമാര്‍, എം.കെ. അനന്തന്‍, പി.എ. അബ്ദുല്‍ മജീദ്, അഡ്വ. പി. ഷാനവാസ്, സന്തോഷ്, കെ.ആര്‍. ചെല്ലപ്പന്‍, ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. കുറവിലങ്ങാട്: ദേശീയ പണിമുടക്ക് കുറവിലങ്ങാട് പൂര്‍ണം. എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ കുറവിലങ്ങാട് ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. അഡ്വ. കെ.കെ. ശശികുമാര്‍, സദാനന്ദശങ്കര്‍, കെ. വിജയന്‍, എ.എന്‍. ബാലകൃഷ്ണന്‍, ബേബിച്ചന്‍ തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈരാറ്റുപേട്ട: പൂഞ്ഞാര്‍ എരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നൂ. ഈരാറ്റുപേട്ടയില്‍ നടന്ന പ്രകടനത്തിനു എം.ജി. ശേഖരന്‍, കെ.എം. അലിയാര്‍, എം.എച്ച്. ഷനീര്‍, ടി.എം. റഷീദ്, സുരേഷ് ഓലിക്കല്‍, എം.പി. മുഹമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. മാധ്യമസമൂഹം പ്രകടനം നടത്തി കോട്ടയം: പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം നഗരത്തില്‍ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും പ്രകടനം നടത്തി. കെ.യു.ഡബ്ള്യു.ജെ, കെ.എന്‍.ഇ.എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പ്രസ്ക്ളബ് പ്രസിഡന്‍റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു, ട്രഷറര്‍ ശ്രീകുമാര്‍ ആലപ്ര, വി. ജയകുമാര്‍, സിബി ജോര്‍ജ്, കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്‍റ് ജയിസണ്‍ മാത്യു, ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഇ.വി. രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം, ജില്ലാ ട്രഷറര്‍ ജോണ്‍സന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. പണിമുടക്ക് ദിനത്തില്‍ റോഡിലെ കുഴികള്‍ നികത്തി മാതൃകയായി ചങ്ങനാശേരി: പണിമുടക്ക് ദിനത്തില്‍ തകര്‍ന്ന റോഡിലെ കുഴികള്‍ നികത്തി നാട്ടുകാര്‍ മാതൃകയായി. വാഴപ്പള്ളി പഞ്ചായത്ത് 20ാം വാര്‍ഡ് ബോട്ട്ജെട്ടിക്ക് പടിഞ്ഞാറ് തുരുത്തേല്‍ പാലം മുതല്‍ പടിഞ്ഞാറുള്ള തുരുത്ത്-വെട്ടിത്തുരുത്ത് വരെയുള്ള ഭാഗത്തെ കുഴികളാണ് വാര്‍ഡ് അംഗം അനിയന്‍ കുഞ്ഞിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ വൃത്തിയാക്കിയത്. ഒരു ലോഡ് മക്ക് ഉപയോഗിച്ച് കുഴികള്‍ അടക്കുകയും ബാക്കി ഒരു ലോഡ് മക്ക് തുരുത്തേല്‍ പാലം മുതല്‍ പറാല്‍ മുസ്ലിം പള്ളിവരെ ശ്രമദാനം നടത്തി. പറാല്‍ ഭാഗത്തുള്ള റോഡിലെ കാടുകള്‍ വെട്ടിവൃത്തിയാക്കാനും തീരുമാനിച്ചു. ടി.പി. ഷാജഹാന്‍ തുരുത്തി, മുഹമ്മദ് റാഫി തുരുത്തേല്‍, ഹാരിസ്, നവാസ്, സന്തോഷ്, ക്രിസ്റ്റി ആന്‍റണി, ഷിന്‍േറാ, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.