കെ.സി.എസ്.എല്‍ കലോത്സവം: സെന്‍റ് ജോസഫ്സിന് ഓവറോള്‍ വിജയം

ചങ്ങനാശേരി: അതിരൂപത കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് കലോത്സവം ‘ഗാലക്സി 2016’ ല്‍ സെന്‍റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍. രണ്ടാംസ്ഥാനം സെന്‍റ് ബര്‍ക്കുമാന്‍സ് എച്ച്.എസ്.എസിനും മൂന്നാംസ്ഥാനം കുറുമ്പനാടം സെന്‍റ് പീറ്റേഴ്സ് എച്ച്.എസ്.എസിനും ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സെന്‍റ് പീറ്റേഴ്സ് കുറുമ്പനാടവും സെന്‍റ് ബര്‍ക്കുമാന്‍സ് സ്കൂളുമാണ് ഏറ്റവും കൂടുതല്‍ പോയന്‍റ് നേടിയത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ സെന്‍റ് ജോസഫ്സും സെന്‍റ് ജോണ്‍സ് നെടുംകുന്നവും കരസ്ഥമാക്കി. ഹൈസ്കൂള്‍ യു.പി വിഭാഗത്തില്‍ സെന്‍റ് ജോസഫ്സ് സ്കൂളിനാണ് ഏറ്റവും കൂടുതല്‍ പോയന്‍റ്. സെന്‍റ് ആന്‍സ് ചങ്ങനാശേരിയും സെന്‍റ് തെരേസാസ് നെടുംകുന്നവും ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം സെന്‍റ് ആന്‍സ് സ്കൂളിനാണ്. യു.പി വിഭാഗത്തില്‍ മൂന്നാംസ്ഥാനം എസ്.ബി ചങ്ങനാശേരിയും സെന്‍റ് തെരേസാസ് നെടുംകുന്നവും പങ്കിട്ടു. ചങ്ങനാശേരി അതിരൂപതയില്‍പെട്ട എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകളില്‍നിന്ന് ആയിരത്തോളം കലാപ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. അസി. കോര്‍പറേറ്റ് മാനേജര്‍ ഫാ. ടോണി ചത്തെിപ്പുഴ കലോത്സവം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സച്ചു സ്കറിയ പതാക ഉയര്‍ത്തി. ഡയറക്ടര്‍ ഫാ. മാത്യു വാരുവേലില്‍, പ്രസിഡന്‍റ് ജയിംസ് കെ.മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.