കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് തനിയെ ഉരുണ്ട ബസ് സംസ്ഥാനപാത മറികടന്ന് വീട്ടുമുറ്റത്തേക്കു പതിച്ചു

പൊന്‍കുന്നം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് സൂപ്പര്‍ ഫാസ്റ്റ് ബസ് തനിയെ ഉരുണ്ട് സംസ്ഥാനപാത മറികടന്ന് താഴ്ചയിലുള്ള വീട്ടില്‍ ഇടിച്ചുനിന്നു. ഈസമയം പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പി.പി റോഡിലൂടെ മറ്റു വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു അപകടം. പൊന്‍കുന്നം ഡിപ്പോയില്‍നിന്ന് 6.05ന് തിരുവനന്തപുത്തേക്ക് സര്‍വിസ് നടത്തുന്ന ആര്‍.പി.ഇ 89 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സര്‍വിസ് തുടങ്ങുന്നതിനായി സ്റ്റാര്‍ട്ട് ചെയ്ത് ഡിപ്പോയില്‍നിന്നുള്ള ഇറക്കത്തില്‍ നിര്‍ത്തിയശേഷം ഡ്രൈവര്‍ പി.സി. ചാക്കോ പുറത്തിറങ്ങി ടയറുകളും മറ്റും പരിശോധിക്കുന്നതിനിടെ ബസ് തനിയെ മുന്നോട്ട് ഉരുളുകയായിരുന്നത്രെ. നിര്‍ത്തിയിട്ടിരുന്ന ബസിന്‍െറ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നില്ളെന്നും ബസിന് ബ്രേക് തകരാര്‍ ഇല്ലായിരുന്നുവെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെി. ഈസമയം കണ്ടക്ടറും യാത്രക്കാരും ബസിലുണ്ടായിരുന്നില്ല. അപകടത്തില്‍പ്പെട്ട പുതിയ ബസിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വീടിന്‍െറ മുന്‍ഭാഗത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പുളിയന്‍കുന്നേല്‍ അപ്പു ജോസ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം ഇതു നാലാംതവണയാണ് ഇതേ വീട്ടുമുറ്റത്തേക്ക് സമാനമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പതിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി.പി റോഡിന്‍െറ ഓരത്തു സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളും പുരയിടത്തിലെ തേക്കുമരവും തകര്‍ത്താണ് ബസ് വീടിന്‍െറ ഭിത്തിയിലിടിച്ചുനിന്നത്. തൊട്ടടുത്ത് പാതയോരത്തുണ്ടായിരുന്ന 11 കെ.വി ട്രാന്‍സ്ഫോര്‍മറില്‍ ബസ് ഇടിക്കാതിരുന്നതിനാലും വന്‍ദുരന്തം ഒഴിവായി. വീടിനും കേടുപാടുകള്‍ സംഭവിച്ചിച്ചു. അപകടത്തത്തെുടര്‍ന്ന് കോര്‍പറേഷന്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പൊന്‍കുന്നം പൊലീസ് സ്ഥലത്തത്തെി മേല്‍നടപടി സ്വീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഡിപ്പോയിലേക്കുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.