ഈരാറ്റുപേട്ട ഗവ. ആശുപത്രിയില്‍ ഡയാലിസിസ് ഉപകരണങ്ങള്‍ നശിക്കുന്നു

ഈരാറ്റുപേട്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയാലിസിസ് ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ആന്‍േറാ ആന്‍റണി എം.പിയുടെ ശ്രമഫലമായി കൊച്ചിന്‍ ഷിപ്യാര്‍ഡിലെ ഫണ്ടില്‍നിന്ന് അനുവദിച്ച 30 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങളാണ് നശിക്കുന്നത്. 2014 ഏപ്രിലിലാണ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സെന്‍ററിന് സര്‍ക്കാറില്‍നിന്ന് അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണമത്രേ. അധിക തസ്തികളും സൃഷ്ടിക്കേണ്ടതുണ്ട്. ആറുമാസം മുമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദിന്‍െറ ശ്രമഫലമായി ആന്‍േറാ ആന്‍റണി എം.പി കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ പണം അനുവദിപ്പിക്കുകയും കിണര്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ളെന്ന് പ്രതിപക്ഷം പറയുന്നു. ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് ഭരണപക്ഷത്തിന്‍െറ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനിടെ ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടിയെടുക്കണമെന്ന് ജനതാദള്‍-യു മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് സിദ്ദീഖ് തലപ്പള്ളി അധ്യക്ഷത വഹിച്ചു. വി.ജെ. മാത്തുക്കുട്ടി, പീറ്റര്‍ പന്തലാനി, മുജീബ് കരിമരുതുംകുന്നേല്‍, നോബി ജോസ്, ഷെനീര്‍ ചെമ്പകാംപറമ്പില്‍, ജലീല്‍ പുത്തന്‍പുരയില്‍, സിനാജ് പാറയില്‍, നസീബ് പത്താഴപ്പടി, ബിലാല്‍ കാട്ടാമല, നസീബ് വേലംതോട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.