ലക്ഷ്മി എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മുറിച്ചുവില്‍ക്കുന്നു

മൂന്നാര്‍: മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഭൂമാഫിയ കൈയടക്കി മുറിച്ചുവില്‍ക്കുന്നു. എസ്റ്റേറ്റിലെ ക്യാംലോട്ട് റിസോര്‍ട്ടിനു സമീപം ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് വ്യാജരേഖകള്‍ ചമച്ചു വില്‍ക്കുന്നത്. ചോലവനങ്ങളാല്‍ ചുറ്റപ്പെട്ട മലനിരകളില്‍ ഷെഡുകള്‍ നിര്‍മിച്ചാണ് കൈയേറ്റം. ആദ്യഘട്ടത്തില്‍ ഷെഡുകള്‍ നിര്‍മിച്ച് കെട്ടിട നമ്പര്‍ തരപ്പെടുത്തുന്ന ഭൂമാഫിയ മാസങ്ങള്‍ക്കുശേഷം വ്യാജരേഖ ചമച്ച് ഭൂമി സ്വന്തമാക്കുകയാണ് ചെയ്യുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കുപോലും ലക്ഷ്മിയില്‍ ഭൂമിയുണ്ട്. ഇവിടെ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച രണ്ടു കെട്ടിടം വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയിരുന്നു. കോടികള്‍ വിലമതിക്കുന്ന ഭൂമി ജണ്ടയിട്ടു തിരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് അന്നത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും നടപ്പായില്ല. പള്ളിവാസല്‍ വില്ളേജിനു കീഴിലാണ് ലക്ഷ്മി എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമികള്‍. പദ്ധതികള്‍ക്കായി ഭൂമി കണ്ടത്തെിയെങ്കിലും അളന്നുതിരിച്ചിട്ടില്ല. വന്യമൃഗങ്ങള്‍ ഏറെയുള്ള മേഖലയായതിനാല്‍ ഭൂമി വിട്ടുകൊടുക്കാനാകില്ളെന്നാണ് റവന്യൂ വകുപ്പിന്‍െറ വാദം. ഭൂമി കൈയേറിയ പലരും ചോലവനങ്ങള്‍ നശിപ്പിച്ച് കൃഷിയിറക്കി. ലക്ഷ്മി എസ്റ്റേറ്റില്‍ ആയിരക്കണക്കിന് ഏക്കര്‍ റവന്യൂ വകുപ്പിന്‍െറ രേഖകളിലുണ്ടെങ്കിലും ഇപ്പോള്‍ പലരുടെയും കൈകളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.