ജലനിധിയുടെ രസതന്ത്രം പഠിക്കാന്‍ ഹിമാചല്‍ സംഘം

അടിമാലി: സംസ്ഥാനത്ത് വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജലനിധി പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള സംഘമത്തെി. ഹിമാചലില്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയാണ് സന്ദര്‍ശനം. ഹിമാചല്‍ പ്രദേശിലെ വാട്ടര്‍ സപൈ്ള ആന്‍ഡ് സാനിട്ടേഷന്‍ ചീഫ് എന്‍ജിനീയര്‍ പി.എസ്. ബാട്ടിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി ജില്ലയില്‍ അടിമാലി, ബൈസണ്‍വാലി പഞ്ചായത്തുകളിലാണ് പഠനം നടത്തുക. കോട്ടയത്ത് ഭരണങ്ങാനം പഞ്ചായത്തും സന്ദര്‍ശിക്കും. ബുധനാഴ്ച അടിമാലി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, ജലനിധി അധികൃതര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. പദ്ധതി നടപ്പാക്കുന്നതിന്‍െറ നടപടിക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും വിഡിയോകളും കൈമാറി. ജലനിധി സംസ്ഥാന പ്രോജക്ട് മാനേജ്മെന്‍റ് ട്രെയ്നിങ് ഹെഡ് സുഭാഷ്, ട്രൈബല്‍ ഡെവലപ്മെന്‍റ് സ്പെഷലിസ്റ്റ് ക്രിസ്റ്റിന്‍ ജോസഫ്, ഐ.ഇ.സി കണ്‍സല്‍ട്ടന്‍റ് ജിജോ, ടെക്നിക്കല്‍ മാനേജര്‍ എബി, ഇടുക്കി മാനേജര്‍ ജോസ് ജയിംസ് എന്നിവര്‍ ക്ളാസെടുത്തു. വ്യാഴാഴ്ച ബൈസണ്‍വാലിയില്‍ എത്തുന്ന സംഘം പദ്ധതിയുടെ നിര്‍മാണം നടക്കുന്ന മൂന്നു സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജലനിധി പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പി.എസ്. ബാട്ടിയ പറഞ്ഞു. പുണെ പി.എച്ച് സര്‍ക്ക്ള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍.കെ. ത്രിവേദി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുശീല്‍ കുമാര്‍, മാണ്ടി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉപേന്ദ്രന്‍ വൈദ്യ എന്നിവരുള്‍പ്പെടെ ഏഴുപേരാണ് സംഘത്തിലുള്ളത്. അടിമാലി പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത മുനിസ്വാമി, വൈസ് പ്രസിഡന്‍റ് ബിനു ചോപ്ര, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിയാദ് സുലൈമാന്‍, മേരി യാക്കോബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.