ശബരിമല ഒരുക്കം: കലക്ടര്‍ പുല്ലുമേട് സന്ദര്‍ശിച്ചു

കുമളി: ശബരിമല തീര്‍ഥാടനകാലത്തിനു മുന്നോടിയായി ഒരുക്കം വിലയിരുത്താന്‍ ഇടുക്കി കലക്ടര്‍ ജി.ആര്‍. ഗോകുല്‍ പുല്ലുമേട്, കുമളി, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളും കുമളി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ളാന്‍റും സന്ദര്‍ശിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നത്തെുന്ന തീര്‍ഥാടകരുടെ ഇടത്താവളമായ കുമളിയില്‍ സൗകര്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ക്ക് ഉടന്‍ യോഗം വിളിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മാലിന്യ സംസ്കരണ രംഗത്ത് മുന്നേറ്റം നടത്തുന്ന കുമളി ഗ്രാമപഞ്ചായത്തിന്‍െറ നടപടി മാതൃകാപരമെന്ന് കലക്ടര്‍ പറഞ്ഞു. മുരുക്കടിയിലെ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ മാതൃകയില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുമളി ടൗണിലെ റവന്യൂ ഭൂമി ഗ്രാമപഞ്ചായത്തിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് പ്രസിഡന്‍റ് ആന്‍സി ജയിംസ് ആവശ്യപ്പെട്ടു. വനംവകുപ്പിന്‍െറ ചെക്പോസ്റ്റും ഡിപ്പോയും സ്ഥിതിചെയ്യുന്ന ഭൂമി വിട്ടുകിട്ടിയാല്‍ ആധുനിക മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനവും ടോയ്ലറ്റ് ബ്ളോക്കുകളും നിര്‍മിക്കാനാണ് പദ്ധതി. ടൂറിസം, ശബരിമല തീര്‍ഥാടന കാലങ്ങളില്‍ കുമളിയില്‍ വാഹന പാര്‍ക്കിങ്ങിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലയിലാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനത്തെപ്പറ്റി ഗ്രാമപഞ്ചായത്ത് ആലോചിക്കുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഭൂമി വിട്ടുനല്‍കുന്ന കാര്യം കുമളിയില്‍ ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.