ജില്ലയുടെ സാംസ്കാരിക മഹിമയുമായി പ്രത്യേക തപാല്‍ കവറുകള്‍

കോട്ടയം: മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ഫിലാറ്റലിക് എക്സിബിഷനോടനുബന്ധിച്ച് ജില്ലയുടെ സാംസ്കാരിക മഹിമ വിളിച്ചോതുന്ന താഴത്തങ്ങാടി ജുമാമസ്ജിദിന്‍െയും തിരുനക്കര മഹാദേവ ക്ഷേത്രത്തിന്‍െറയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത തപാല്‍ കവറുകള്‍ പുറത്തിറക്കി. ഇതിനൊപ്പം പാമ്പാടി തിരുമേനി കബറടങ്ങിയ പാമ്പാടി ദയറയുടെയും കവര്‍ പുറത്തിറക്കിയിട്ടുണ്ട്. തിരുനക്കര ക്ഷേത്രത്തിനുവേണ്ടി ടി.സി. രാമാനുജനും താഴത്തങ്ങാടി ജുമാമസ്ജിദിനുവേണ്ടി ഹാഫിസ് സിറാജുദ്ദീന്‍ അല്‍ ഹസനിയും പാമ്പാടി ദയറക്കുവേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന സഹായ മെത്രോപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് എന്നിവരും പ്രത്യേക തപാല്‍ കവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പോസ്റ്റല്‍ ജനറല്‍ മാനേജര്‍ സുമതി രവിചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ് അലക്സിന്‍ ജോര്‍ജ്, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ് ലത ഡി. നായര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.