അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ നെല്ലുസംഭരണം തുടങ്ങി

കോട്ടയം: അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ നെല്ലുസംഭരണം തുടങ്ങി. കിലോക്ക് 21.50 രൂപ നിരക്കിലാണ് സപൈ്ളകോ നെല്ല് സംഭരിക്കുന്നത്. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലുസംഭരണത്തിന് സപൈ്ളകോ നടപടി സ്വീകരിക്കാതിരുന്നത് കര്‍ഷകരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുമരകം, ആര്‍പ്പൂക്കര, അയ്മനം, വൈക്കം മേഖലകളിലാണ് കൊയ്ത്ത് ആരംഭിച്ചത്. പാടത്തുതന്നെ കൂട്ടിയിടുന്ന നെല്ല് അടിയന്തരമായി ഇവിടെനിന്ന് നീക്കംചെയ്യാതെ വന്നാല്‍ വന്‍നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാവുക. മഴ പെയ്യുന്നപക്ഷം നെല്ല് കിളിര്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് അടിയന്തരമായി സംഭരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. ഇതിനിടെ സ്വകാര്യമില്ലുകാര്‍ കുറഞ്ഞവിലക്ക് നെല്ല് വാങ്ങി കര്‍ഷകരെ ചൂഷണം ചെയ്യുന്നതൊഴിവാക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് സംഭരണത്തിന് സര്‍ക്കാര്‍ നടപടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.