നവജാതശിശുവിന്‍െറ മരണം: യുവതിക്കെതിരെ കേസെടുത്തു

ഗാന്ധിനഗര്‍: പ്രസവത്തത്തെുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ശിശു മരണപ്പെട്ട സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട അവിവാഹിതയായ 27കാരിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച വൈകീട്ടാണ് രക്തസ്രാവത്തത്തെുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതിനിടെ തിങ്കളാഴ്ച രാവിലെ യുവതിയുടെ പിതാവ്, ഒരു നവജാത ആണ്‍കുട്ടിയുടെ മൃതദേഹം ബക്കറ്റിനുള്ളിലാക്കി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തി. വിവരം അറിഞ്ഞ ഡോക്ടര്‍മാര്‍ ആര്‍.എം.ഒ ഡോ. ആര്‍.പി. രന്‍ജിനെ വിവരം അറിയിച്ചു. അദ്ദേഹം എത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടേതാണ് മരണപ്പെട്ട നവജാത ശിശുവെന്ന് കണ്ടത്തെി. തുടര്‍ന്ന് വിവരം ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചു. പൊലീസത്തെി ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങള്‍ പറയുന്നത്. കഴിഞ്ഞദിവസം യുവതി വീട്ടിനുള്ളിലെ കക്കൂസില്‍ പ്രസവിക്കുകയായിരുന്നു. ഈ വിവരംപോലും രക്ഷിതാക്കളില്‍നിന്ന് മറച്ചുവെക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, നവജാത ശിശുവിനെ കൊലചെയ്തത് ആരെന്ന് ഇതുവരെ വ്യക്തമാക്കാന്‍ തയാറായിട്ടില്ല. പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം നവജാതശിശുവിന്‍െറ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.