എം.സി റോഡില്‍ യാത്ര നരകതുല്യം

കുറവിലങ്ങാട്: മഴ മാറിയതോടെ എം.സി റോഡില്‍ നവീകരണം നടക്കുന്ന മോനിപ്പള്ളി-കൂത്താട്ടുകുളം പാതയില്‍ പൊടിശല്യം യാത്ര നരകതുല്യമാക്കുന്നു. യാത്രക്കാരെയും പരിസരവാസികളെയും ശ്വാസം മുട്ടിക്കുന്ന രീതിയിലാണ് പൊടി. എം.സി റോഡില്‍ പട്ടിത്താനം-മൂവാറ്റുപുഴ റീച്ചില്‍ കുര്യനാടുവരെ രണ്ടു ഘട്ട ടാറിങ് ഉള്‍പ്പെടെ പൂര്‍ത്തിയായി. എന്നാല്‍, കുര്യനാട് പുല്ലുവെട്ടം ജങ്ഷന് സമീപം, ചീങ്കല്ളേല്‍, മോനിപ്പള്ളി ടൗണ്‍, പുതുവേലി തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍മാണ ജോലി നടക്കുകയാണ്. ടാറിങ്ങിന് മുമ്പുള്ള ജോലികള്‍, ഓട നിര്‍മാണം, വശങ്ങളിലെ മതില്‍ നിര്‍മാണം തുടങ്ങിയവയാണ് പുരോഗമിക്കുന്നത്. മോനിപ്പള്ളി ടൗണില്‍ ഇലഞ്ഞി റോഡില്‍നിന്നുള്ള ലിങ്ക്റോഡിന്‍െറ നിര്‍മാണവും നടക്കുന്നു. മഴക്കാലം മാറിയതോടെയാണ് പൊടിശല്യം രൂക്ഷമായത്. വാഹനയാത്രക്കാര്‍, വ്യാപാരികള്‍, സമീപത്തെ വീട്ടുകാര്‍ എന്നിവരൊക്കെ ദുരിതം അനുഭവിക്കുന്നു. പൊടിശല്യം കുറക്കാന്‍ ടാങ്കറില്‍ വെള്ളം തളിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി നടത്താറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.