കറുവ മരത്തിന്‍െറ പുറംതോല്‍ അനധികൃതമായി ചത്തെിക്കടത്തുന്നു

ശാന്തന്‍പാറ: ആനയിറങ്കല്‍ മേഖലകളിലെ ഏലത്തോട്ടങ്ങളില്‍നിന്ന് അനധികൃതമായി കറുവ മരത്തിന്‍െറ പുറംതോല്‍ ചത്തെിക്കടത്തുന്നു. കുരുമുളക്, ഏലം കൃഷികള്‍ വ്യാപകമായി നശിപ്പിച്ചാണ് ഇതര സംസ്ഥാന മോഷ്ടാക്കള്‍ കറുവമരത്തിന്‍െറ പുറംതോട് ചത്തെുന്നത്. മസാലക്കൂട്ടുകള്‍ക്കും കറിക്കൂട്ടുകള്‍ക്കും വേണ്ടിയാണ് ഇവ കടത്തുന്നത്. തോട്ടം ഉടമകള്‍ അറിയാതെ രാത്രികാലങ്ങളിലാണ് മരങ്ങളുടെ തോല്‍ ചത്തെിയെടുക്കുന്നത്. ഏലംകൃഷിക്ക് തണല്‍ ക്രമീകരിക്കാനും കുരുമുളക് കൃഷിക്ക് താങ്ങുമരവുമായാണ് കറുവമരം നട്ട് പരിപാലിക്കുന്നത്. എന്നാല്‍, നല്ല കായ്ഫലമുള്ള കുരുമുളക് ചെടികള്‍ ചുവടെ വെട്ടിമാറ്റിയ ശേഷമാണ് മോഷ്ടാക്കള്‍ കറുവ പട്ട കടത്തുന്നത്. കഴിഞ്ഞ ദിവസം ബി.എല്‍. റാം സ്വദേശി കരിപ്പാക്കാട്ട് കുരുവിളയുടെ തോട്ടത്തില്‍ നിന്ന് 45 കിലോ വിളവ് ലഭിക്കുന്ന 10 വര്‍ഷം പ്രായമായ കുരുമുളക് ചെടി വെട്ടിനശിപ്പിച്ച് കറുവ മരത്തിന്‍െറ തോല്‍ ചത്തെിക്കടത്തി. ഇയാളുടെ തോട്ടത്തില്‍നിന്നു മാത്രം മൂന്ന് മരങ്ങളുടെ തോലാണ് ചത്തെുന്നത്. ഇങ്ങനെ ബി.എല്‍ റാം, ആനയിറങ്കല്‍ മേഖലകളിലെ വിവിധ തോട്ടങ്ങളില്‍നിന്നായി എണ്ണമറ്റ മരങ്ങളുടെ തോലാണ് മോഷ്ടാക്കള്‍ ചത്തെിയെടുക്കുന്നത്. പുറംതോല്‍ ചത്തെുന്നതുമൂലം മരങ്ങള്‍ ഉണങ്ങിവീണ് ഏലം കൃഷിക്ക് തണല്‍ ക്രമീകരിക്കാന്‍ സാധിക്കാതെ കൃഷികള്‍ കരിഞ്ഞുണങ്ങുന്നു. മരങ്ങള്‍ ഉണങ്ങിവീണതോടെ കര്‍ഷകര്‍ വനംവകുപ്പധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. മോഷ്ടാക്കളെക്കുറിച്ചും കറുവപ്പട്ട തമിഴ്നാട്ടിലേക്ക് കടത്തുന്ന വാഹനത്തെക്കുറിച്ചും സൂചന നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.