പത്താം ക്ളാസ് ജയിക്കണോ, കൃഷി പഠിക്കണം –മന്ത്രി സുനില്‍കുമാര്‍

കോട്ടയം: കൃഷിപഠിക്കാതെ പത്താം ക്ളാസ് വിജയിക്കാന്‍ സാധിക്കില്ളെന്ന വിദ്യാഭ്യാസ നയം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി വി.കെ. സുനില്‍കുമാര്‍. എം.ജി സര്‍വകലാശാല സുസ്ഥിര ജൈവകൃഷി അന്തര്‍സര്‍വകലാശാല കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ കോട്ടയം സി.എം.എസ് കോളജില്‍ നടന്ന ജൈവകൃഷി ബോധവത്കരണ പരിശീലന പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കര്‍ഷകരുടെ അന്തസ്സ് ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാറിന്‍െറ കാര്‍ഷിക നയം. കര്‍ഷകര്‍ക്കിടയിലേക്കിറങ്ങുന്ന എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ കൃഷിക്കാരില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ കാര്‍ഷിക സംസ്കാരം രൂപപ്പെടുത്തണം. വിവരസാങ്കേതിക വിദ്യയുടെയും പരമ്പരാഗത കാര്‍ഷിക വിജ്ഞാനത്തിന്‍െറയും സഹായത്തോടെയാകണം ഇതെന്നും മന്ത്രി പറഞ്ഞു. കോട്ടയം ജില്ലയെ സമ്പൂര്‍ണ ജൈവകാര്‍ഷിക സാക്ഷര ജില്ലയാക്കി മാറ്റുന്നതിന് സര്‍വകലാശാല പദ്ധതി ആവിഷ്കരിച്ചുവെന്ന് അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു. പരിശീലനം നേടിയ 5000 എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ വീടുകളിലത്തെി ജൈവകൃഷി പദ്ധതി ആരംഭിച്ച് 2018 ജൂണ്‍ അഞ്ചിന് ജില്ലയെ സമ്പൂര്‍ണ ജൈവകാര്‍ഷിക സാക്ഷരജില്ലയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൈവകാര്‍ഷിക മേഖലക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് കെ.വി. ദയാല്‍, സംസ്ഥാനത്തെ കഴിഞ്ഞ വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. കെ. സാബുക്കുട്ടന്‍ എന്നിവരെ മന്ത്രി ആദരിച്ചു. ജൈവകൃഷി പരിശീലനത്തില്‍ ഒന്നാം സ്ഥാനം നേടിയ ജോര്‍ജ് ജോസഫ്, മൂന്നിലവ് പഞ്ചായത്തംഗം ബിന്ദു, ജൈവകര്‍ഷകനായ വി.ജെ. സാമുവല്‍ എന്നിവര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി സ്വാഗതം പറഞ്ഞു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എ. ജോസ്, പ്രഫ. ടോമിച്ചന്‍ ജോസഫ്, ജൈവകര്‍ഷക സമിതി ജില്ലാ പ്രസിഡന്‍റ് എബി ഇമ്മാനുവല്‍ പൂണ്ടിക്കുളം, സി.എം.എസ് കോളജ് പ്രിന്‍സിപ്പള്‍ ഡോ. റോയ് സാം ഡാനിയല്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍ സുമ ഫിലിപ്പ്, ഡോ. കെ. സാബുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.