ഇലവീഴാപൂഞ്ചിറയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് സ്പെഷല്‍ ബ്രാഞ്ച്്

മുട്ടം (ഇടുക്കി): ഇലവീഴാപൂഞ്ചിറയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടത്തെല്‍. തൊടുപുഴ താലൂക്ക് സര്‍വേയര്‍ നടത്തിയ സ്ഥലം അളവിലും കൈയേറ്റം സ്ഥിരീകരിച്ചു. കൈയേറിയ സ്ഥലത്ത് സ്വകാര്യവ്യക്തി വിനോദസഞ്ചാരികള്‍ക്കായി കോട്ടേജ് നിര്‍മിച്ചതായും ഇവിടേക്ക് റോഡ് നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമിയിലൂടെയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇലവീഴാപൂഞ്ചിറയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പരാതികളും റവന്യൂ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു അന്വേഷണം. സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധനയില്‍ കൈയേറ്റം നടന്നതായി കണ്ടത്തെുകയും ഇതുസംബന്ധിച്ച് ഡിവൈ.എസ്.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് താലൂക്ക് സര്‍വേയര്‍ സ്ഥലത്തത്തെി അളന്നത്. പൂര്‍ണമായി സര്‍ക്കാര്‍ ഭൂമിയാല്‍ ചുറ്റപ്പെട്ട 3.89 ഏക്കര്‍ സ്ഥലമാണ് വിവാദത്തിലായത്. 1996ല്‍ പട്ടയം ലഭിച്ചെന്ന് അവകാശപ്പെടുന്ന സ്ഥലത്തിന്‍െറ രേഖകളുടെ പരിശോധനയാണ് ഇനി നടക്കാനുള്ളത്. പട്ടയം ഭൂവുടമയുടെ പേരിലേക്ക് ചേര്‍ക്കപ്പെട്ടത് 2015 ഏപ്രില്‍ 13നാണ്. സ്ഥലത്തിന് പട്ടയം ലഭിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും പട്ടയം ഏത് തരത്തിലുള്ളതാണെന്നും പരിശോധിക്കും. അളന്നുതിട്ടപ്പെടുത്തിയ രേഖകള്‍ ഇതിനായി താലൂക്കിലെ പട്ടയ സ്കെച്ചുമായി ഒത്തുനോക്കേണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.