അപ്പര്‍ കുട്ടനാട്ടില്‍ നെല്ലുസംഭരണം വൈകുന്നു

കോട്ടയം: നെല്ലുസംഭരണം ഇഴയുന്നു, സംഭരിച്ച നെല്ലിന് പണംകിട്ടാതെയും കര്‍ഷകര്‍ ദുരിതത്തില്‍. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരണം നടക്കാത്തതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. കല്ലറ, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായത്. വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരുടെ നെല്ലിന്‍െറ പണം നല്‍കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പാടത്തും റോഡരികിലുമായി ടണ്‍ കണക്കിന് നെല്ലാണ് കര്‍ഷകര്‍ കൂട്ടിയിട്ടിരിക്കുന്നത്. പടുതയിട്ട് മൂടിയിട്ടുണ്ടെങ്കിലും മഴവെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ നനവു തട്ടിയാല്‍ നെല്ലിന് വില കുറച്ചുമാത്രമേ മില്ലുകാര്‍ നല്‍കൂ. ബാങ്ക് വായ്പയും കടവും എടുത്ത് കൃഷിചെയ്തിട്ട് വിളവെടുത്ത് ഒമ്പത് ദിവസമായിട്ടും നെല്ല് സംഭരണം കൃത്യമായി നടക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. കല്ലറ കിണറ്റുകര പാടശേഖരം, തലയാഴം വട്ടക്കരി പാടശേഖരം, വെച്ചൂര്‍ വലിയ പുതുക്കരി പാടശേഖരം തുടങ്ങിയ പാടങ്ങളില്‍ കൃഷിയിറക്കി നല്ല വിളവ് ലഭിച്ചിട്ടും സപൈ്ളകോ നെല്ല് എടുക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. പാഡി ഓഫിസര്‍മാരും ഫീല്‍ഡ് ഓഫിസര്‍മാരും വന്നുപോയിട്ടും മില്ലുകാര്‍ വന്നിട്ടും നെല്ല് എടുക്കാന്‍ എത്താത്തതാണ് പ്രശ്നം. കിണറ്റുകര പാടശേഖരത്തില്‍ 40 ടണ്‍ നെല്ല് എട്ടുദിവസമായി വരമ്പത്ത് കിടക്കുകയാണ്. വലിയ പുതുക്കരി പാടത്ത് 100ടണ്‍ നെല്ലും വട്ടക്കരിയില്‍ 15 ടണ്ണും അധികൃതരുടെ കനിവ് കാത്തുകിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ എന്തുചെയ്യണമെന്നറിയാതെ കര്‍ഷകര്‍ വീര്‍പ്പുമുട്ടുകയാണ്. കഴിഞ്ഞമാസം 28നും 29നും കൊയ്ത്ത് കഴിഞ്ഞതാണ്. നെല്്ള എടുക്കാനും കര്‍ഷകരുടെ ദുരിതമകറ്റാനും നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൊയ്ത്തുകഴിഞ്ഞ കുമരകം മേഖലയില്‍ സംഭരണത്തിന് മില്ലുകാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഒരുമാസം മുമ്പ് നെല്ല് സംഭരിച്ച നെല്ലിന്‍െറ വില കര്‍ഷകര്‍ക്ക് ലഭിച്ചില്ലന്ന് പരാതി ഉയര്‍ന്നു. സംഭരണം നടത്തി ഒരാഴ്ചക്കകം പണം നല്‍കുമെന്ന സര്‍ക്കാറിന്‍െറ ഉറപ്പ് പാലിച്ചില്ളെന്നും കര്‍ഷകര്‍ പറയുന്നു. സംഭരിച്ച നെല്ലിന്‍െറ വില അടിയന്തരമായി നല്‍കുക, ക്വിന്‍റലിന് 2500 രൂപയായി വര്‍ധിപ്പിക്കുക, സബ്സിഡി കുടിശ്ശിക ഉടന്‍ തീര്‍ക്കുക എന്നീ ആവശ്യങ്ങള്‍ പരിഹരിക്കാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കര്‍ഷക കോണ്‍ഗ്രസ് പാഡിസെല്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ പി.സി. ഇട്ടി പതിനെട്ടില്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.