കോട്ടയം: പണമിടപാട് സ്ഥാപനം നടത്തിപ്പുകാരായി ചമഞ്ഞ് ആറ് ലക്ഷത്തിന്‍െറ വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ വനിതാസംഘത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി. മീനച്ചില്‍ കടനാട് നീലൂര്‍ കല്ലൂര്‍ വീട്ടില്‍ സിജുമൈക്കിളാണ് പരാതി നല്‍കിയത്. തിടനാട് താന്നിക്കല്‍ രാജമ്മ കൊച്ചുമോള്‍ (50), പെരുമ്പാവൂര്‍ സ്വദേശി ജയ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിക്കാരന്‍െറ ഭാര്യയുടെയും അമ്മയുടെയും പേരില്‍ വായ്പ നല്‍കാമെന്ന് പറഞ്ഞ് 33,000 രൂപ തട്ടിയതായാണ് ആരോപണം. ഒരുലക്ഷം രൂപവരെ വായ്പ നല്‍കുന്ന പണമിടപാട് സ്ഥാപനനടത്തിപ്പുകാരാണെന്ന് പറഞ്ഞ് സിജുവിന്‍െറ സുഹൃത്തിന്‍െറ അമ്മക്കൊപ്പമത്തെിയാണ് രാജമ്മ പരിചയപ്പെടുന്നത്. സ്ത്രീകളുടെ പേരില്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂവെന്നാണ് ഇവര്‍ പറഞ്ഞത്. ഭാര്യയുടെയും അമ്മയുടെയും പേരില്‍ ഒരു ലക്ഷം വീതമുള്ള ആറ് വായ്പകളാണ് വാഗ്ദാനം ചെയ്തത്. ഒരു വായ്പക്ക് 5500 രൂപ വീതം ആദ്യതവണ അടച്ചാല്‍ ഒരുമാസത്തിനകം വായ്പതുക അനുവദിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. ഇതനുസരിച്ച് ഓരോ ലക്ഷത്തിനുള്ള ആറ് വായ്പകള്‍ക്കായി 33,500 രൂപ ഇവര്‍ വാങ്ങി. കൂടാതെ വായ്പക്കാരുടെ പേരിലുള്ള മുദ്രപത്രങ്ങളില്‍ ഒന്നുമെഴുതാതെ ഒപ്പിട്ടുവാങ്ങി. തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൈപ്പറ്റി. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പറഞ്ഞതനുസരിച്ച് ഒരുമാസം കഴിഞ്ഞിട്ടും വായ്പ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. മറ്റു പലരെയും സമാനരീതിയില്‍ തട്ടിച്ചതായി മനസ്സിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു വര്‍ഷത്തോളം നടത്തിയ തട്ടിപ്പില്‍ തിടനാട്, പിണ്ണാക്കനാട്, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട് മേഖലയില്‍ നിന്നുമാത്രം 400 ലധികം പേര്‍ ഇരയായിട്ടുണ്ടെന്ന് പരാതി നല്‍കിയവര്‍ പറഞ്ഞു.സംഘത്തിലെ ഒരു വനിതയെ പരാതിക്കാര്‍ തടഞ്ഞുവെച്ച് പൊലീസിനെ അറിയിച്ചുവെങ്കിലും ചോദ്യം ചെയ്യാന്‍ പോലും തയാറായില്ലന്നും ഇവര്‍ പറയുന്നു. പലരും ഒന്നില്‍ കൂടുതല്‍ വായ്പക്കായാണ് സംഘത്തിന് തുക നല്‍കിയത്. പാലാ ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതി തിടനാട് സ്റ്റേഷനിലേക്ക് അന്വേഷണത്തിന് നല്‍കിയെങ്കിലും അനുകൂലനടപടി ഉണ്ടായില്ളെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.