ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാമറകള്‍ സ്ഥാപിച്ചു. 16 കാമറകളാണ് അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചത്. കഴിഞ്ഞമാസം ചികിത്സക്കത്തെിയ യുവതിയെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ആംബുലന്‍സില്‍നിന്നിറക്കാതെ വന്നതിനെ തുടര്‍ന്ന് മരിച്ച സാഹചര്യത്തിലാണ് കാമറകള്‍ അടിയന്തരമായി സ്ഥാപിച്ചത്. മോഷ്ടാക്കള്‍, കഞ്ചാവ് വില്‍പനക്കാര്‍, വാഹന മോഷ്ടാക്കള്‍, അനാശാസ്യ പ്രവര്‍ത്തനത്തിന് എത്തുന്നവര്‍ തുടങ്ങി ആശുപത്രി പരിസരങ്ങളില്‍ അനധികൃതമായി എത്തുന്ന മുഴുവന്‍ ആളുകളെയും നിരീക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. അത്യാഹിത വിഭാഗത്തിന് അകത്തും പുറത്തും അസ്ഥിരോഗവിഭാഗം ഒ.പിയിലും കാമറ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പേയിങ് കൗണ്ടര്‍, ആര്‍.എസ്.ബി.വൈ കൗണ്ടര്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ് ഗ്രൗണ്ട്, സൂപ്രണ്ട് ഓഫിസ് കവാടം തുടങ്ങി കേന്ദ്രങ്ങളില്‍ സ്ഥാപിച്ച കാമറ, സൂപ്രണ്ട് ഓഫിസ്, സുരക്ഷാ വിഭാഗം ഓഫിസ് എന്നിവിടങ്ങളിലാണ് നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.