കുറവിലങ്ങാട്ട് ഡെങ്കിപ്പനി പടരുന്നു

കുറവിലങ്ങാട്: കുറവിലങ്ങാട്ട് ഡെങ്കിപ്പനി പടരുന്നു. കനത്ത ചൂടിന് ആശ്വാസമേകി വേനല്‍മഴ എത്തിയെങ്കിലും പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. ചൂടേറിയ അന്തരീക്ഷം പെട്ടെന്ന് മാറിയതോടെ വൈറല്‍ പനി, ജലദോഷം, തൊണ്ടയില്‍ അണുബാധ തുടങ്ങിയവ പലയിടത്തും പടര്‍ന്നിട്ടുണ്ട്. പനി ബാധിച്ച നിരവധിപേര്‍ ഓരോ ദിവസവും ചികിത്സക്ക് എത്തുന്നുണ്ട്. മഴയത്തെിയതോടെ ടൗണില്‍പോലും കൊതുക് ശല്യമാണ്. കനത്ത ചൂടില്‍ കാര്യമായ നടപടിയൊന്നും എടുക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ കൊതുക് ശല്യം വര്‍ധിച്ചത് അറിയാത്ത മട്ടിലാണ്. വിവിധസ്ഥലങ്ങളില്‍ കുന്നുകൂടിയ മാലിന്യം പലതും ചീഞ്ഞുതുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം സജീവമാകുംമുമ്പ് മഴക്കാലപൂര്‍വ ശുചീകരണം നടത്താനും പകര്‍ച്ചവ്യാധികള്‍ തടയാനും ആവശ്യമായ ഒരുക്കം ജില്ലാഭരണകൂടം നടത്തുന്നില്ളെന്ന് ആക്ഷേപമുണ്ട്. മഴക്കാലത്ത് വൈറല്‍പനിയും മറ്റും പടര്‍ന്നാല്‍ കുറവിലങ്ങാട് മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യം ഇല്ളെന്നതാണ് മറ്റൊരു പ്രശ്നം. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.