കാഞ്ഞിരപ്പള്ളി: ഓഫിസ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ മേലുദ്യോഗസ്ഥന്‍ വനിതാ കമീഷന്‍ അദാലത്തില്‍ കുറ്റസമ്മതം നടത്തി യുവതിയോട് മാപ്പുപറഞ്ഞു. സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ചുണ്ടായ അപമാനത്തിന് പരിഹാരമായി ഓഫിസ് ജീവനക്കാരുടെ മുന്നില്‍വെച്ച് പരസ്യമായി മാപ്പുപറയണമെന്ന യുവതിയുടെ ആവശ്യം മേലധികാരി സ്വീകരിച്ചതോടെ യുവതി പരാതി പിന്‍വലിച്ചു. കാഞ്ഞിരപ്പള്ളി ടൗണ്‍ഹാളില്‍ വനിതാ കമീഷന്‍ അംഗം പ്രമീളാദേവിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ അദാലത്തില്‍ 79 കേസുകളാണ് എത്തിയത്. ഇതില്‍ 38 പരാതികള്‍ക്ക് തീര്‍പ്പുണ്ടായി. 11 കേസ് അന്വേഷണത്തിനായി പൊലീസിന് കൈമാറി. ആറു കേസുകളില്‍ ഇരുകക്ഷികളെയും കൗണ്‍സലിങ്ങിനായി പറഞ്ഞയച്ചു. ഭൂമി സംബന്ധമായി തര്‍ക്കങ്ങളുമായത്തെിയ നാലു കേസുകള്‍ ആര്‍.ഡി.ഒക്ക് കൈമാറി. 18 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതകളുടെ നേര്‍ക്കുണ്ടാവുന്ന അതിക്രമങ്ങള്‍ തടയാന്‍ ഒട്ടേറെ നിയമങ്ങളുണ്ടെങ്കിലും ഇത് യഥാസമയം ഉപയോഗിക്കാന്‍ ജനം തയാറാകാത്തതാണ് ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വനിതാ കമീഷന്‍ അംഗം പ്രമീളാദേവി പറഞ്ഞു. ആറു വര്‍ഷം മുമ്പ് ഭര്‍ത്താവിന്‍െറ ഭാഗത്തുനിന്നുണ്ടായ മര്‍ദനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞദിവസമാണ് യുവതി വനിതാ കമീഷന് മുന്നിലത്തെിയത്. നിയമങ്ങള്‍ സംബന്ധിച്ച് അറിവുണ്ടെങ്കിലും പല സാഹചര്യങ്ങളിലും നിയമസഹായം തേടാന്‍ ഇരകള്‍ തയാറാകാത്തത് ജീവഭയം മൂലമാണ്. ഇത് ഞെട്ടിക്കുന്ന അനുഭവമാണെന്ന് ഇവര്‍ പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന ചെറുപ്രശ്നങ്ങള്‍പോലും കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ സങ്കീര്‍ണമാകുന്നതായി അദാലത്തിലത്തെുന്ന പരാതികള്‍ കാണുമ്പോള്‍ മനസ്സിലാകുന്നതെന്നും പ്രമീളാദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.