കടുത്തുരുത്തിയില്‍ ഇടതിന് ലഭിച്ച വോട്ടിനെക്കാള്‍ ഭൂരിപക്ഷം മോന്‍സിന്

കടുത്തുരുത്തി: കടുത്തുരുത്തിയില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നതായി ആക്ഷേപം. ഇലക്ഷന്‍ പ്രചാരണത്തിന്‍െറ തുടക്കത്തില്‍ കടുത്തുരുത്തിയിലെ സി.പി.എം നേതാക്കള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നില്ളെന്ന സ്കറിയ തോമസിന്‍െറ പരാതിയെ തുടര്‍ന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നേരിട്ടത്തെി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മോന്‍സിന് കിട്ടിയ ഭൂരിപക്ഷത്തിന്‍െറ 10,000 വോട്ട് കുറവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സ്കറിയ തോമസിന് കിട്ടിയത്. 1,27,172 വോട്ട് പോള്‍ ചെയ്തതില്‍ 73,793 വോട്ട് മോന്‍സിന് കിട്ടി. സ്കറിയ തോമസിന് 31,537 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സ്റ്റീഫന്‍ ജോര്‍ജ് 45,730 വോട്ടുകള്‍ നേടിയിരുന്നു. ബി.ജെ.പിയും സമസ്ത മുന്നണിയും ഒന്നിച്ചുനിന്ന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 22,000 വോട്ട് നേടിയിരുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 14,000 വോട്ട് ബി.ജെ.പിക്ക് നേടാനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസും കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗവും ചേര്‍ന്നിട്ടും 17,536 വോട്ടാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി സ്റ്റീഫന്‍ ചാഴികാടന് നേടാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.