ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. പി.സി. ജോസഫിന്‍െറ ദയനീയ പരാജയം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി. സി.പി.എം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും എന്‍.ഡി.എക്ക് പിന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വോട്ടുനില. പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ പഞ്ചായത്തുകളില്‍ ഭരണം എല്‍.ഡി.എഫിനാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലും മുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും ചര്‍ച്ചയായിരിക്കുകയാണ്. ഈരാറ്റുപേട്ട നഗരസഭയിലെ 16 ബൂത്തുകളില്‍ 15 ലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. ഒരു ബൂത്തില്‍ മാത്രമാണ് രണ്ടാം സ്ഥാനമെങ്കിലും നേടാനായത്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി. ജോര്‍ജിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കണമെന്നതായിരുന്നു പ്രാദേശിക സി.പി.എം നിലപാട്. എന്നാല്‍, ഈ നിലപാട് സംസ്ഥാന നേതൃത്വം തള്ളുകയും പകരം ജനാധിപത്യ കേരള കോണ്‍ഗ്രസിന് മണ്ഡലം നല്‍കുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം സി.പി.എം ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് കക്ഷികള്‍ക്ക് ഉള്‍ക്കൊള്ളാനായില്ളെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രചാരണരംഗത്ത് തുടക്കം മുതല്‍ കണ്ടത്. എല്‍.ഡി.എഫിന്‍െറ തണുപ്പന്‍ പ്രചാരണം മനസ്സിലാക്കി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മൂന്നു തവണ ഈരാറ്റുപേട്ടയിലത്തെി. പ്രചാരണരംഗത്ത് സജീവമാകാന്‍ പ്രവര്‍ത്തകര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കുറച്ചെങ്കിലും എല്‍.ഡി.എഫിന് സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, പ്രചാരണ രംഗത്ത് അവസാന സമയം കാണിച്ച ആവേശം വോട്ടിങില്‍ പുലര്‍ത്തിയില്ളെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നു. ബി.ജെപി കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ 5000 വോട്ടുകളാണ് നേടിയതെങ്കില്‍ ഇത്തവണ ബി.ജെ.ഡി.എസുമായി കൂട്ടുചേര്‍ന്ന് 19,966 വോട്ട് നേടി. എന്‍.ഡി.എ വോട്ടുകള്‍ പി.സി. ജോര്‍ജിന് ലഭിച്ചില്ളെന്ന് ഈ കണക്ക് വ്യക്തമാകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് നേടിയ വോട്ടുകളുടെ പകുതി വോട്ടുകള്‍ പോലും പി.സി. ജോസഫിന് ലഭിച്ചില്ല. ഈ വോട്ടുകള്‍ പി.സി. ജോര്‍ജിന് ലഭിച്ചുവെന്നാണ് വോട്ടിങ് നില സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.