ഭൂരിപക്ഷത്തില്‍ ചരിത്രമെഴുതി മോന്‍സ് ജോസഫ്

കോട്ടയം: ഇടതുതരംഗത്തിലും ജില്ലയില്‍ യു.ഡി.എഫ് മേല്‍ക്കോയ്മ. സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് പൂഞ്ഞാര്‍ പിടിച്ചെടുത്ത് കരുത്തുകാട്ടിയപ്പോള്‍ രണ്ടിടത്ത് വിജയം ആവര്‍ത്തിച്ച് ഇടതുമുന്നണിയും തിളങ്ങി. ആകെയുള്ള ഒമ്പതു മണ്ഡലങ്ങളില്‍ നാലിടത്ത് കേരള കോണ്‍ഗ്രസും രണ്ടിടത്ത് കോണ്‍ഗ്രസും സി.പി.എം, സി.പി.ഐ, സ്വതന്ത്രന്‍ എന്നിവര്‍ ഓരോ സീറ്റിലുമാണ് വിജയിച്ചത്. പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി (കേരള കോണ്‍ഗ്രസ് എം), പുതുപ്പള്ളി, കോട്ടയം (കോണ്‍ഗ്രസ്), ഏറ്റുമാനൂര്‍ (സി.പി.എം), വൈക്കം (സി.പി.ഐ), പൂഞ്ഞാര്‍ (സ്വത.) എന്നിങ്ങനെയാണ് കക്ഷിനില. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കടുത്തുരുത്തി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. മോന്‍സ് ജോസഫിന്‍േറതാണ്. 42256 വോട്ടിന്‍െറ ഭൂരിപക്ഷം സംസ്ഥാനത്ത് ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നാലാമത്തേതാണ്. എതിര്‍സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് (സ്കറിയ വിഭാഗം) സ്കറിയ തോമസിന് വെറും 31,537 വോട്ട് മാത്രമാണ് ലഭിച്ചത്. മോന്‍സിന് പിന്നാലെ ഭൂരിപക്ഷം കൂടുതല്‍ കോട്ടയം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് 33,632. ഏറ്റവും കുറവ് ചങ്ങനാശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എഫ്. തോമസിനാണ്. ഭൂരിപക്ഷം 1849.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.