കോട്ടയം: വേനല്‍മഴ ആരംഭിച്ചതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധി പടരാന്‍ സാധ്യതയുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജേക്കബ് വര്‍ഗീസ് അറിയിച്ചു. ഇതിനെതിരെ വ്യക്തികളും സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിലും ചുറ്റുപാടിലുമായി അലക്ഷ്യമായി വലിച്ചെറിയുന്ന പ്ളാസ്റ്റിക്, ടയര്‍, ചിരട്ട, കളിപ്പാട്ടങ്ങള്‍, പൂച്ചെട്ടികള്‍, വീടിന് മുകളിലെ ടെറസ് സണ്‍ ഷെയ്ഡുകളില്‍, വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയൊക്കെ ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നതിനാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കണം. വെള്ളം ശേഖരിച്ചുവെക്കുമ്പോള്‍ കൊതുക് കടക്കാതെ മൂടി സൂക്ഷിക്കണം. പാഴ് വസ്തുക്കള്‍ കത്തിക്കാവുന്നവ കത്തിച്ചുകളയേണ്ടതുമാണ്. റീസൈക്ക്ള്‍ ചെയ്യാവുന്ന പാഴ് വസ്തുക്കള്‍ മാറ്റിയും കുഴിച്ചുമൂടേണ്ടവ കുഴിച്ചുമൂടിയും കൊതുകുപെരുകുന്ന സാഹചര്യം ഒഴിവാക്കണം. ആഴ്ചയിലൊരിക്കല്‍ ‘ഡ്രൈഡേ’ ആചരിച്ച് കൂത്താടികള്‍ വളരുന്നില്ളെന്ന് ഉറപ്പാക്കണം. റബര്‍ തോട്ടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം. വേനല്‍മഴയില്‍ ജലസ്രോതസ്സുകള്‍ മലിനപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മഞ്ഞപ്പിത്തം, വയറിളക്കം, രോഗങ്ങള്‍ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടാകും. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ കിണറുകളും കുടിവെള്ള സ്രോതസ്സുകളും ബ്ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. രോഗാരംഭത്തിലെ ചികിത്സ ലഭിച്ചാല്‍ വളരെ എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് എലിപ്പനി. എലിമൂത്രം, നാല്‍ക്കാലികളുടെ മൂത്രം എന്നിവ വഴി മലിനപ്പെട്ട ഇടങ്ങളില്‍ സമ്പര്‍ക്കമുണ്ടാകുന്നവരിലാണ് രോഗം കണ്ടുവരുന്നത്. ചതുപ്പു പ്രദേശങ്ങളിലോ കാര്‍ഷിക മേഖലയിലോ തൊഴിലുറപ്പ് മേഖലയിലോ ജോലി ചെയ്യുന്നവര്‍ക്ക് രോഗബാധക്ക് സാധ്യത കൂടുതലാണ്. ഇത്തരം വിഭാഗത്തിലുള്ളവര്‍ പ്രതിരോധ മരുന്നുകള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണം. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.