കോട്ടയം: ജില്ലയില്‍ 14 ബൂത്തുകള്‍ പ്രശ്നബാധിതം. ഇവിടെ കാമറ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 54 പോളിങ് സ്റ്റേഷനുകള്‍ മാതൃകാ പോളിങ് സ്റ്റേഷനുകളായി ഒരുക്കും. പോളിങ് സ്റ്റേഷനുകളില്‍ നിലവില്‍ നിഷ്കര്‍ഷിച്ച സൗകര്യങ്ങള്‍ക്ക് പുറമേ വോട്ട് ചെയ്തിറങ്ങുമ്പോള്‍ നന്ദിയറിയിക്കുന്ന കാര്‍ഡും മിഠായിയും നല്‍കും. കുലശേഖരമംഗലം ഗവ.എച്ച്.എസ്.എസ്, നസ്രത്ത് ഇക്ബാല്‍ മുഹമ്മദിയ യു.പി.എസ്, വൈക്കം ഉദയനാപുരം ഗവ.യു.പി.എസ്, വൈക്കം പോളശേരി ഗവ. വെല്‍ഫെയര്‍ സ്കൂള്‍, കരീമഠം ഗവ.യു.പി.എസ് കുമരകം എസ്.എന്‍ കോളജ്, കുമരകം എസ്.എന്‍.ഡി.പി (ബ്രാഞ്ച്-154) കെട്ടിടം, ആനിക്കാട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചിറക്കടവ് നായര്‍സമാജം ഗവ.എല്‍.പി സ്കൂള്‍, കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂള്‍ ഹാള്‍, വാഴൂര്‍ തീര്‍ഥപാദപുരം എസ്.വി.ആര്‍.വി എന്‍.എസ്.എസ് ഹൈസ്കൂള്‍, ഈരാറ്റുപേട്ട നടക്കല്‍ മുഹമ്മദ് മത്തേര്‍ മറിയുമ്മ മെമ്മോറിയല്‍ യു.പി.എസ്, ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൂഞ്ഞാര്‍ പനച്ചിപ്പാറ ശ്രീമൂല വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ ബൂത്തുകളാണ് പ്രശ്നബാധിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.