കോട്ടയം: ജില്ലയിലെ 15,54,714 പേര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ജില്ലയിലെ 1411 പോളിങ് ബൂത്തുകളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറു വനിതകളും 76 പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 82 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാവിലെ ആറിന് മോക്പോളിങ് നടക്കും. ഏഴിന് പോളിങ് ആരംഭിക്കും, ഇത്തവണ വൈകീട്ട് ആറുവരെ വോട്ടുചെയ്യാമെന്ന പ്രത്യേകതയുണ്ട്. ആകെ വോട്ടര്‍മാരില്‍ 7,59,680 പേര്‍ പുരുഷന്മാരും 7,95,034 പേര്‍ സ്ത്രീകളുമാണ്. പാലാ-1,79,829 (പു.-87,976, സ്ത്രീ-91,853), കടുത്തുരുത്തി-1,82,300 (പു.-89,702, സ്ത്രീ-92,598), വൈക്കം-1,62,057 (പു.-79,379, സ്ത്രീ-82,678), ഏറ്റുമാനൂര്‍-1,64,493 (പു.-80,858, സ്ത്രീ-84,135), കോട്ടയം-1,63,783 (പു.-79,190, സ്ത്രീ-84,593), പുതുപ്പള്ളി-1,72,968 (പു.-84,439, സ്ത്രീ-88,529), ചങ്ങനാശേരി-1,66,784 (പു.-80,088, സ്ത്രീ-80,696), കാഞ്ഞിരപ്പള്ളി-1,78,643 (പു.-87,027, സ്ത്രീ-91,616), പൂഞ്ഞാര്‍-1,83,357 (പു.-91,021, സ്ത്രീ-92,336) എന്നിങ്ങനെയാണ് വോട്ടര്‍മാര്‍. ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ 3300 സര്‍വിസ് വോട്ടര്‍മാരുണ്ട്. കേരളത്തിന് വെളിയില്‍ മിലിട്ടറി പാരാമിലിട്ടിറി സര്‍വിസില്‍ ജോലി ചെയ്യുന്നവരെയാണ് സര്‍വിസ് വോട്ടര്‍മാരായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 2,128 പേര്‍ പുരുഷന്മാരും 1,172 പേര്‍ സ്ത്രീകളുമാണ്. ആകെ പോളിങ് ബൂത്തുകള്‍ 1411 എണ്ണമാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാ-170, കടുത്തുരുത്തി-166, വൈക്കം-148, ഏറ്റുമാനൂര്‍-154, കോട്ടയം-158, പുതുപ്പള്ളി-158, ചങ്ങനാശേരി-142, കാഞ്ഞിരപ്പള്ളി-154, കാഞ്ഞിരപ്പള്ളി-161. ജില്ലയിലെ 20 പോളിങ് ബൂത്തുകള്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ ആയിരിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വനിതകളായിരിക്കുമെന്നതാണ് പ്രത്യേകത. വിവിധ മണ്ഡലങ്ങളിലായി 14 ബൂത്തുകള്‍ പ്രശ്നബാധിതമെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ ഇവിടെ കാമറ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 39 പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് തത്സമയം തെരഞ്ഞെടുപ്പ് കമീഷന്‍െറ വെബ്സൈറ്റില്‍ കാണാനാവും. സംസ്ഥാന ഐ.ടി മിഷനും അക്ഷയ ജില്ലാ കേന്ദ്രത്തിനും ബി.എസ്.എന്‍.എല്ലിനുമാണ് വെബ്കാസ്റ്റിങ് ചുമതല. ഫോട്ടോപതിച്ച വോട്ടേഴ്സ് സ്ളിപ്പും ബാലറ്റു പേപ്പറുകളുമാണ് ഇത്തവണത്തെ പ്രത്യേകത. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെയും മറ്റും വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളായതിനാല്‍ പേരില്‍ സാമ്യമുള്ള സ്ഥാനാര്‍ഥികളെ തിരിച്ചറിയാന്‍ കഴിയും. യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് എട്ടുവര്‍ഷംവരെ സൂക്ഷിക്കാനാകും. പോളിങ്ങിനിടെ യന്ത്രം തകരാറിലായാല്‍ പകരം സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്താദ്യമായി ഇത്തവണ വിവിപാറ്റ് ഉപയോഗിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോട്ടയം. വോട്ടിന്‍െറ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഈ ഉപകരണം 142 ബൂത്തുകളിലും ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ പ്രായം, മറ്റ് അവശതകള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവരെ ബൂത്തിലത്തെിക്കാന്‍ സര്‍വിസ് ബൂത്ത് വാഗണുകളും ഇവര്‍ക്ക് ബൂത്തില്‍ പ്രവേശിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം സ്ഥിരസ്വഭാവമുള്ള റാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. 5196 സംസ്ഥാന ജീവനക്കാരും 152 കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ 3677 ജീവനക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ 1625 ജീവനക്കാരും 621 ബാങ്ക് ജീവനക്കാരും ഉള്‍പ്പെടെ 11,271 ജീവനക്കാണ് തെരഞ്ഞെടുപ്പ് ജോലി നിര്‍വഹിക്കുന്നത്. സുരക്ഷ ഉറപ്പുവരുത്തുന്നതിന് 410 കേന്ദ്രസേനാംഗങ്ങള്‍ ഉള്‍പ്പെടെ 3014 സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോയുടെ നേതൃത്വത്തില്‍ 10 ഡിവൈ.എസ്.പിമാരും 14 സി.ഐമാരും 250 എസ്.ഐമാരും 200 വനിതകളടക്കം 1800 എ.എസ്.ഐ, സിവില്‍ പൊലീസ് ഓഫിസര്‍മാരും 100 ഹോം ഗാര്‍ഡുമാരും 250 കേരള ആംഡ് ഫോഴ്സ് അംഗങ്ങളും ഫോറസ്റ്റ്, എക്സൈസ്, മോട്ടോര്‍ വകുപ്പുകളിലെ 183 ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.