തെരഞ്ഞെടുപ്പിന്‍െറ മറവില്‍ കരമണല്‍ ഖനനം വ്യാപകം

കട്ടപ്പന: തെരഞ്ഞെടുപ്പിന്‍െറ മറവില്‍ അണക്കര, ചേറ്റുകുഴി മേഖലയില്‍ കരമണല്‍ ഖനനം വ്യാപകമാകുന്നു. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ സജീവമായതിന്‍െറ മറവിലാണ് കരമണല്‍ ഖനനം. രാജമാണിക്യം ദേവികുളം സബ്കലക്ടറായിരിക്കെ അണക്കര, ചേറ്റുകുഴി, കമ്പംമെട്ട് മേഖലയിലെ കരമണല്‍ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനത്തെുടര്‍ന്ന് മേഖലയിലെ കരമണല്‍ ഖനനം നിലച്ചിരിക്കുകയായിരുന്നു. അണക്കര, ചേറ്റുകുഴി, കമ്പംമെട്ട് മേഖലയിലെ നെല്‍പാടങ്ങളില്‍നിന്ന് ശക്തിയേറിയ മോട്ടോറുകളും പമ്പും ഉപയോഗിച്ചാണ് കരമണല്‍ ഖനനം. ചേറ്റുകുഴി, കമ്പംമെട്ട് മേഖലയില്‍നിന്ന് ഇപ്പോള്‍ പ്രതിദിനം 10 മുതല്‍ 25 ലോഡുവരെ കരമണല്‍ ഖനനം ചെയ്യുന്നുണ്ട്. നഷ്ടമായതിനെ തുടര്‍ന്ന് നെല്‍കൃഷി ഉപേക്ഷിച്ച മേഖലയിലാണ് മണല്‍ ഖനനം. അതിശക്തമായ മോട്ടോറുകളുടെ സഹായത്തോടെ ജലം പ്രവഹിപ്പിച്ചാണ് ഖനനം. നെല്‍പാടത്തെ മണ്ണില്‍ 60 മുതല്‍ 90 ശതമാനംവരെ മണലിന്‍െറ അംശമുണ്ട്. ഒരു ലോഡ് മണല്‍ 12,500 രൂപക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. രാത്രിയുടെ മറവിലാണ് മണല്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. മണല്‍ ഇറക്കേണ്ട സ്ഥലം ഉടമ കാണിച്ചുകൊടുത്താല്‍ ഏതെങ്കിലും സമയത്ത് മണല്‍ ഇറക്കിയശേഷം പിന്നീടാണ് പണം വാങ്ങുന്നത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ റോഡില്‍ റെയ്ഡ് നടത്തുന്നുണ്ടോയെന്ന് അറിയിക്കാന്‍ മുന്നില്‍ പൈലറ്റ് വാഹനവും ഓടിക്കും. കരമണല്‍ ഖനനലോബിക്കെതിരെ മുമ്പ് നടന്ന പൊലീസ്, റവന്യൂ സംയുക്ത റെയ്ഡില്‍ പിടിച്ചെടുത്ത നൂറുകണക്കിന് മോട്ടോറുകളും പമ്പുകളും വാഹനങ്ങളും വണ്ടന്‍മേട്, കട്ടപ്പന പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.