എ.വി.ടി തോട്ടത്തില്‍ കുടില്‍ കെട്ടാന്‍ ശ്രമിച്ചവരെ തൊഴിലാളികള്‍ തല്ലി ഓടിച്ചു

ചിറ്റാര്‍: എ.വി.ടി തോട്ടം കൈയേറാന്‍ ശ്രമിച്ച ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രവര്‍ത്തകരെ തോട്ടം തൊഴിലാളികളെ ഉപയോഗിച്ച് പൊലീസ് മര്‍ദിച്ച് തുരത്തി ഓടിച്ചു. പെരുനാട് കുറുങ്ങാലി എ.വി.ടി കമ്പനിയുടെ എസ്റ്റേറ്റിലാണ് കൊല്ലം അരിപ്പ സമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍െറ നേതൃത്വത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രവര്‍ത്തകര്‍ തോട്ടം കൈയേറാന്‍ ശ്രമിച്ചത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി 200ഓളം പേര്‍ എട്ടു വാഹനങ്ങളിലായി മുദ്രാവാക്യം വിളിച്ചാണ് എത്തിയത്. വ്യാഴാഴ്ച രാത്രി 11ഓടെ എത്തിയ സംഘം കുറുങ്ങാലി ലോവര്‍ ഡിവിഷനിലെ തോട്ടത്തിലേക്കാണ് കയറിയത്. പട്രോളിങ്ങിനത്തെിയ പെരുനാട് പൊലീസ് തോട്ടത്തില്‍ മൂന്നുപേര്‍ നില്‍ക്കുന്നത് കണ്ടു. ഇവരെ ചോദ്യംചെയ്തതോടെയാണ് തോട്ടത്തില്‍ കൈയേറ്റം നടന്നതായി മനസ്സിലാക്കിയത്. തോട്ടം മാനേജറെയും തൊഴിലാളികളെയും വിവരമറിയിച്ചതോടെ രാത്രി ഒരു മണിയോടെ തൊഴിലാളികള്‍ കുറുവടികളുമായത്തെി മര്‍ദനം തുടങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിനുനേരെ ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടു. കുട്ടികളടക്കം 30 പേര്‍ക്ക് പരിക്കേറ്റു. ഇവരെ അരിപ്പക്കടുത്ത് കടക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. തൊഴിലാളികള്‍ സമരക്കാരെ മര്‍ദിക്കുന്നത് പൊലീസ് നോക്കിനിന്നു. മൂന്നു മണിയോടെ സമരക്കാരെ എല്ലാവരെയും തൊഴിലാളികള്‍ ഓടിച്ചുവിട്ടു. മണിയാര്‍ പൊലീസ് ക്യാമ്പില്‍നിന്ന് നൂറുകണക്കിന് പൊലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും മര്‍ദനം തടയാന്‍ ഒരുമ്പെട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാന്‍പോലും പൊലീസ് തയാറായില്ല. സമരക്കാരുടെ വസ്ത്രവും തിരിച്ചറിയല്‍ രേഖകളും ഭക്ഷണസാധനങ്ങളുമെല്ലാം തീയിട്ട് നശിപ്പിച്ചതായി ശ്രീരാമന്‍ കൊയ്യോന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന സംഘാംഗങ്ങള്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഷെഡ് കെട്ടാനുള്ള സാധനങ്ങളുമായാണ് തോട്ടത്തിലേക്ക് കയറിയത്. സമരക്കാരില്‍ ഒരുവിഭാഗത്തെ മണിയാര്‍ ക്യാമ്പിലത്തെിച്ച് വെള്ളിയാഴ്ച രാവിലെ പൊലീസ് അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. ഒരുതുണ്ടു ഭൂമിപോലുമില്ലാത്ത തങ്ങള്‍ തല ചായ്ക്കാന്‍ ഇടം തേടിയാണ് ഇവിടെയത്തെിയതെന്നും സര്‍ക്കാര്‍ മിച്ച ഭൂമിയായി കണ്ടത്തെിയ സ്ഥലത്താണ് കുടില്‍ കെട്ടി താമസിക്കാന്‍ എത്തിയതെന്നും സമരക്കാര്‍ പറയുന്നു. സ്ഥലത്ത് തോട്ടം തൊഴിലാളികളും പൊലീസും കാവല്‍ നില്‍പുണ്ട്. പത്തനംതിട്ടയിലെ പെരുനാട് വില്ളേജില്‍ എ.വി.ടി കമ്പനി 1100 ഏക്കര്‍ ഭൂമി കൈവശംവെച്ചിരിക്കുന്നത് പൂര്‍ണമായും അനധികൃതമായാണെന്ന് ഐ.ജി ശ്രീജിത്തിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം കണ്ടത്തെിയിരുന്നു. 455.81 ഏക്കര്‍ ഭൂമിക്കാണ് ആധാരമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നത്. ബാക്കി 260 ഏക്കര്‍ അനധികൃതമായി കൈവശംവെക്കുന്നതാണ്. ആധാരം പരിശോധിച്ച ശ്രീജിത് അത് പൂര്‍ണമായും വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഏറ്റെടുക്കല്‍ നടപടി ഉണ്ടായില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് കമ്പനിക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.