തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇ.എസ്.എയില്‍ ഉള്‍പ്പെടുത്തിയ ഇടുക്കിയിലെ ഏതെങ്കിലും ഒരു വില്ളേജ് ഇ.എസ്.എയില്‍നിന്ന് ഒഴിവാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെക്കാമെന്ന ജോയ്സ് ജോര്‍ജ് എം.പിയുടെ വെല്ലുവിളി ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകനും കണ്‍വീനര്‍ അഡ്വ. അലക്സ് കോഴിമലയും കുറ്റപ്പെടുത്തി. 2014 മാര്‍ച്ച് 10നും 2015 സെപ്റ്റംബര്‍ നാലിനും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച കരടു വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എം.പിയുടെ ആരോപണത്തിന്‍െറ നിജസ്ഥിതി വിലയിരുത്തപ്പെടേണ്ടതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വില്ളേജില്‍ തന്നെ പരിസ്ഥിതിലോല മേഖലകളും അല്ലാത്ത മേഖലകളും കാണിച്ച് തയാറാക്കിയ ഭൂപടവും റിപ്പോര്‍ട്ടും സ്വീകര്യമല്ളെന്നു കേന്ദ്രവനം പരിസ്ഥിതി സെക്രട്ടറി 2015 ആഗസ്റ്റ് 12ന് കേരള സര്‍ക്കാറിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം വില്ളേജുകളാണ് പരിസ്ഥിതിലോല മേഖലകളുടെ അടിസ്ഥാന യൂനിറ്റെന്നും വിശദീകരിച്ചിട്ടുള്ളതിനാല്‍ കേരളത്തിലെ നാലൊഴികെ 119 വില്ളേജുകളും പൂര്‍ണമായും പരിസ്ഥിതിലോല മേഖലയിലാണെന്ന എം.പിയുടെ വാദം അസംബന്ധമാണ്. 2015 ജൂലൈ 12ലെ കത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ 2015 സെപ്റ്റംബര്‍ നാലിലെ കരടുവിജ്ഞാപനം പുറപ്പെടുവിച്ചത്. കരടുവിജ്ഞാപന പ്രകാരം കേരളത്തിലെ പരിസ്ഥിതിലോല മേഖലകളിലെ അതിര്‍ത്തി ജൈവവൈവിധ്യ ബോര്‍ഡിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതു പ്രകാരമാണ്. അക്കാരണത്താല്‍ 2015 ആഗസ്റ്റ്12ലെ കത്തിലെ പരാമര്‍ശങ്ങള്‍ അപ്രസക്തമാണ്. 2014 മാര്‍ച്ച് പത്തിലെ കരടുവിജ്ഞാപനത്തിന് വിരുദ്ധമായി കത്തെഴുതിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു എം.പി ചെയ്യേണ്ടിയിരുന്നത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും വനഭൂമിയും പാറക്കെട്ടുകളും തടാകങ്ങളും എല്ലാം ഇടകലര്‍ന്നതാണ് ഇടുക്കിയിലെ ഭൂരിപക്ഷം വില്ളേജുകളും. അത്തരം വില്ളേജുകള്‍ അടിസ്ഥാന യൂനിറ്റായി കണക്കാക്കി പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍വചിക്കുന്നതും റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരമുള്ള നിരോധം ഏര്‍പ്പെടുത്തുന്നതും പ്രായോഗികമല്ല. വില്ളേജുകള്‍ അടിസ്ഥാന യൂനിറ്റായി പരിഗണിച്ച് പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണയിക്കുക അപ്രായോഗികമാണെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ആരേക്കാളും ചുമതല ഇടുക്കി എം.പിക്കാണ്. അതിന് മുതിരാതെ യു.ഡി.എഫ് നേതാക്കളെ സംവാദത്തിന് വെല്ലുവിളിക്കുന്നത് ബാല ചാപല്യമാണ്. വിവാദങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം രാജിവെക്കുമെന്ന് വെല്ലുവിളിക്കാന്‍ വേണ്ടിയല്ല ജനം എം.പിയെ തെരഞ്ഞെടുക്കുന്നത്. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടും ഭൂപടവും അശാസ്ത്രീയമാണെന്ന് എം.പിയും കേന്ദ്രവും ഒരേ സ്വരത്തില്‍ പറയുന്നത് സി.പി.എം-ബി.ജെ.പി ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ എം.പിയായ ജോയ്സ് ജോര്‍ജ് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരു പറഞ്ഞ് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി അവിശുദ്ധ നേട്ടമുണ്ടാക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്ന് യു.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.