പെരുമാറ്റച്ചട്ടം ലംഘിച്ച് താല്‍ക്കാലിക നിയമനം; വിവാദമായപ്പോള്‍ പിരിച്ചുവിട്ടു

കോട്ടയം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് എല്‍.ഡി ക്ളര്‍ക്ക് താല്‍ക്കാലികനിയമനം. ഉത്തരവ് വിവാദമായപ്പോള്‍ ഇവരെ പിരിച്ചുവിട്ടു. ജില്ലാറാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കമീഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായും ക്രമവിരുദ്ധമായും ഏപ്രില്‍ ഒന്നുമുതല്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ടുപേരുടെ താല്‍ക്കാലിക നിയമനം പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയെന്നാണ് പരാതി. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിലെ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ രാഷ്ട്രീയപാര്‍ട്ടിയുടെ ആളുകളെയാണ് നിയമിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമായതിനത്തെുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ വിശദീകരണ കത്തിലാണ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി പറയുന്നത്. പ്രസിഡന്‍റ് നിയമനം നടത്തിയവര്‍ക്ക് പഞ്ചായത്ത് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടില്ല. ഇവര്‍ക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്ന് ശമ്പളവും നല്‍കിയിട്ടില്ല. ഓഫിസ് ഉത്തരവ് പ്രകാരം ക്ളര്‍ക്കിന്‍െറ തസ്തികയിലേക്ക് നിയമിച്ച രണ്ടുപേരെ പിരിച്ചുവിട്ടതായും സെക്രട്ടറി വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.