പീരുമേട്: വാഗമണ്ണില്‍ ഇടിമിന്നല്‍ ഭീതി സൃഷ്ടിച്ചതിനത്തെുടര്‍ന്ന് സഞ്ചാരികളുടെ പ്രവേശത്തിന് താല്‍ക്കാലിക നിരോധം. മൊട്ടക്കുന്നിന് സമീപം ഏലപ്പാറ-വാഗമണ്‍ റോഡുവക്കില്‍ നിന്ന രണ്ട് പശുക്കള്‍ ഞായറാഴ്ച ഉണ്ടായ മിന്നലില്‍ ചത്തശേഷമാണ് നിരോധം ഏര്‍പ്പെടുത്തിയത്. ഒരാഴ്ചയായി വാഗമണ്‍ മേഖലയില്‍ ഉച്ചക്കുശേഷം ഇടിയും മിന്നലും തുടരുകയാണ്. ഇടിമിന്നല്‍ ഭീഷണിയത്തെുടര്‍ന്ന് മുന്‍കരുതലിന്‍െറ ഭാഗമായി കോലാഹലമേട്, ഗൈ്ളഡിങ് പോയന്‍റ് എന്നീ മേഖലകളില്‍ മേയ് 30 വരെ ഉച്ചക്കുശേഷം സഞ്ചാരികളുടെ പ്രവേശം നിരോധിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും വേനല്‍ മഴയോടനുബന്ധിച്ച് നവംമ്പര്‍ മാസങ്ങളിലും ഇടിമിന്നല്‍ ഭീഷണി സൃഷ്ടിക്കുകയാണ്. 1998 ലാണ് മിന്നലേറ്റ് അഞ്ചുപേര്‍ മരിച്ചത്. പുള്ളിക്കാനം പാറക്കെട്ടില്‍ ക്ഷേത്രത്തില്‍ നിന്നവരാണ് മിന്നലേറ്റ് മരിച്ചത്. 2015 ല്‍ കോഴിക്കോട്ടുനിന്നത്തെിയ യുവ ഡോക്ടര്‍മാര്‍ മൊട്ടക്കുന്നില്‍ മരിച്ചതാണ് അവസാനത്തെ ദുരന്തം. 2002 ല്‍ കണ്ണംകുളത്ത് അയല്‍ക്കൂട്ടം നടക്കുന്നതിനിടെ മിന്നലേറ്റ് രണ്ട് സ്ത്രീകളും മരിച്ചിരുന്നു. ഇടിമിന്നലില്‍ നിരവധി ആളുകളുടെ സ്വത്തിനും നാശനഷ്ടം ഉണ്ടായി. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളാണ് മിന്നലേറ്റ് ചത്തു വീഴുന്നത്. വാഗമണ്‍ വില്ളേജ് പരിധിയില്‍ മിന്നല്‍ ഏല്‍ക്കുന്നത് പതിവാകുമ്പോഴും ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. യുവ ഡോക്ടര്‍മാര്‍ മൊട്ടക്കുന്നില്‍ മരിച്ചതിനത്തെുടര്‍ന്ന് മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചു. എന്നാല്‍, വിനോദസഞ്ചാരികള്‍ എത്തുന്ന മറ്റ് മേഖലകളില്‍ സുരക്ഷ ഒരുക്കിയിട്ടില്ല. ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് വാഗമണ്‍ മേഖലയില്‍ എത്തുന്നത്. മരങ്ങളില്ലാത്ത മൊട്ടക്കുന്നുകളില്‍ നില്‍ക്കുന്നവര്‍ക്ക് മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ വാഗമണ്ണില്‍ മാത്രം ഇടിമിന്നലേല്‍ക്കുന്നത് ഭൂമിയിലെ മിന്നലിനെ ആകര്‍ഷിക്കുന്ന മൂലകങ്ങള്‍ ഉള്ളതിനാലാണെന്നും നാട്ടുകാര്‍ പറയുന്നു. സ്ഥിരമായി മിന്നലേല്‍ക്കുന്ന സ്ഥലങ്ങളില്‍ മണ്ണിലും പാറയിലും ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ഭൂമിയുടെ പ്രത്യേകത കണ്ടത്തെണമെന്ന ആവശ്യവും ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.