കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു –അമര്‍ജിത് കൗര്‍

വൈക്കം: പെരുമ്പാവൂരിലെ ജിഷയുടെ ദാരുണമരണം കേരളത്തിലെ ക്രമസമാധാന നിലയുടെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അമര്‍ജിത് കൗര്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ. ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. നരേന്ദ്രമോദി ഒരുപാട് വാഗ്ദാനങ്ങള്‍ പറയുന്നു. പക്ഷേ രാജ്യത്തിന്‍െറ സാമ്പത്തികഭദ്രത തകര്‍ത്ത് സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതത്തെ പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ടോള്‍ ജങ്ഷനില്‍ നടന്ന സമ്മേളനത്തില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കേരള മഹിളാ സംഘം സംസ്ഥാന ജോയന്‍റ് സെക്രട്ടറി അഡ്വ. സി.ജി. സേതുലക്ഷ്മി പ്രസംഗം പരിഭാഷപ്പെടുത്തി. അഡ്വ. പി.കെ. ഹരികുമാര്‍, ടി.എന്‍. രമേശന്‍, ഇ.എം. കുഞ്ഞുമുഹമ്മദ്, കെ. ശെല്‍വരാജ്, കെ.ഡി. വിശ്വനാഥന്‍, സന്തോഷ് കാലാ, കെ.എസ്. രത്നാകരന്‍, കെ.എ. രവീന്ദ്രന്‍, ബി. രാജേന്ദ്രന്‍, കെ.ആര്‍. ചിത്രലേഖ, കെ.ബി. രമ, എം.പി. ജയപ്രകാശ്, അഡ്വ. കൃഷ്ണകുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.