പൂഞ്ഞാര്‍: ഞായറാഴ്ചയായതിനാല്‍ പതിവിലും വേഗത്തിലായിരുന്നു പൂഞ്ഞാറിലെ സ്ഥാനാര്‍ഥികളുടെ ഓട്ടം. അവധിയായതിനാല്‍ വോട്ടര്‍മാരില്‍ ഭൂരിഭാഗവും വീടുകളില്‍ ഉണ്ടാകുമെന്നതിനാല്‍ ഒരുമിനിറ്റുപോലും ആരും പാഴാക്കിയില്ല. രാവിലെ അരുവിത്തുറ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തശേഷം കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസിലത്തെിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് അവിടെനിന്ന് പര്യടനത്തിന് പൂഞ്ഞാര്‍ പഞ്ചായത്തിലത്തെി. രാവിലെ 8.00ന് പി.സി. ജോര്‍ജിന്‍െറ വീടിന ്സമീപം പെരുന്നിലം മഠം ജങ്ഷനില്‍നിന്നായിരുന്നു പര്യടനം. തുടര്‍ന്ന് പെരുന്നിലം, ചെറുകുന്നം, ചേന്നാട് ടൗണ്‍, ചേന്നാട് തൈനി, മാളിക, അമ്പലംഭാഗം, വാഴേക്കാട് കവല, ചെമ്മത്താംകുഴി, വാഴേക്കാട്, പുളിക്കപ്പാലം, മണിയംകുന്ന്, വളതൂക്ക്, പൂഞ്ഞാര്‍ പള്ളിവാതില്‍, നെല്ലിക്കച്ചാല്‍, കണ്ടംകവല, അടക്കാപ്പാറ, ജി.വി. രാജാ ആശുപത്രിഭാഗം, മണ്ഡപത്തിപ്പാറ, ആണ്ടാത്തുപടി, ചെമ്മരപ്പള്ളി കുന്നുഭാഗം, മറ്റക്കാട് എന്നിവിടങ്ങളിലെ സ്വീകരണയോഗങ്ങളില്‍ പങ്കാളികളായി. തീരുമാനിച്ചതിലും വൈകിയാണ് പര്യടനം സമാപിച്ചത്. സമാപനം യോഗം കഴിഞ്ഞ് ഈരാറ്റുപേട്ടയിലെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസിലത്തെിയ ജോര്‍ജ് വീട്ടിലത്തെിയപ്പോള്‍ സമയം രാത്രി പന്ത്രണ്ട് മണിയോടടുത്തു. വീട്ടിലത്തെിയപ്പോള്‍ കോരുത്തോട്, മുണ്ടക്കയം, എരുമേലി പ്രദേശത്തുനിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇവരോടൊത്തുള്ള ചര്‍ച്ചകള്‍, പുതിയ തന്ത്രങ്ങളുടെ ആവിഷ്കരണം. പിന്നെ രാവിലെ അഞ്ചിന് വിളിക്കണമെന്ന ഓര്‍പ്പെടുത്തലോടെ വിശ്രമത്തിന് മുറിയിലേക്ക് കയറിയപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജുകുട്ടി ആഗസ്തി സ്വന്തം ഇടവകപ്പള്ളിയിലെ ഞായറാഴ്ച ആരാധനക്കുശേഷം രാവിലെ ഏഴോടെ മുണ്ടക്കയം പുത്തന്‍ചന്തയിലത്തെി. ഭവനസന്ദര്‍ശനമായിരുന്നു ആദ്യ പരിപാടി. തുടര്‍ന്ന് 10 മണിയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ പ്രവര്‍ത്തകനെ കാണാന്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക്. തുടര്‍ന്ന് പൊടിമറ്റം ലത്തീന്‍ പള്ളിയിലെ ആദ്യകുര്‍ബാന ചടങ്ങിനത്തെി. ഇതിനുശേഷം ഇടക്കുന്നം സി.എസ്.ഐ പള്ളിയിലും സന്ദര്‍ശനം കഴിഞ്ഞ് തിരുനാളാഘോഷത്തിന്‍െറ വിവരങ്ങളറിയാന്‍ ചോറ്റി റീത്ത് പള്ളിയിലത്തെി. ഇതിനിടെ മുണ്ടക്കയത്ത് രണ്ട് കുടുംബ സംഗമം, പുഞ്ചവയലിലും കോരുത്തോട്ടിലും പറത്താനത്തുമുള്ള വിവാഹവീടുകളിലത്തെി തലകാണിച്ച് മടങ്ങി. എരുമേലിയിലെ മരണവീട്ടിലും അദ്ദേഹം എത്തി. പിന്നീട് പൂഞ്ഞാറിലേക്ക്. ഇതിനിടെ ചിറ്റടി എസ്റ്റേറ്റില്‍ കുടുംബസംഗമം, ഉച്ചകഴിഞ്ഞ് മുണ്ടക്കയം വ്യാപാരഭവനില്‍ കെ.പി.എം.എസ് മീറ്റിങ്, തുടര്‍ന്ന് പൂഞ്ഞാര്‍-തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നിയില്‍ കുടുംബസംഗമം, കെ.എം. മാണി പങ്കെടുക്കുന്ന ഈരാറ്റുപേട്ട സമ്മേളന നഗരിയിലുമത്തെി. തുടര്‍ന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസിലെ സന്ദര്‍ശനവും പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ചര്‍ച്ചയും കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയപ്പോള്‍ സമയം 11 കഴിഞ്ഞിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. ജോസഫ് രാവിലെ വെളിച്ചിയാനി പള്ളിയില്‍ കുര്‍ബാനക്കുശേഷം മുണ്ടക്കയത്ത് നെമ്മേനിയിലാണ് പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് വെട്ടുകല്ലുംകുഴി, മുളങ്കയം, 35ാം മൈല്‍, വണ്ടന്‍പതാല്‍, പ്ളാക്കപ്പടി, മുരിക്കുംവയല്‍, കരിനിലം, പുലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ പ്രചാരണങ്ങള്‍ക്കുശേഷം വൈകുന്നേരം 7.30 ന് മുക്കൂട്ടുതറയില്‍ പ്രചാരണം സമാപിച്ചു. ഇതിനിടെ പൂഞ്ഞാറില്‍ ബൈക്ക് റാലി നടത്തിയ ഡി.വൈ.എഫ്.എ പ്രവര്‍ത്തകരെ വിളിച്ച് നന്ദിയും അഭിവാദ്യമറിയിക്കാനും തിരക്കിനിടെ അദ്ദേഹം സമയം കണ്ടത്തെി. സമാപന യോഗം കഴിഞ്ഞ് ചോറ്റിയിലെ താമസസ്ഥലത്തത്തെിയപ്പോള്‍ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരിന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി ഉല്ലാസ് കോരുത്തോട് പഞ്ചായത്തിലെ മടുക്കയിലാണ് ഞായറാഴ്ച പ്രചാരണം തുടങ്ങിയത്. ബാബു ഇടയാടിക്കുഴി പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കോരുത്തോട്, കുഴിമാവ്, അമരാവതി, കരിനിലം തുടങ്ങി 15ല്‍ പരം ജങ്ഷനുകളില്‍ ചെറുയോഗങ്ങള്‍, വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കല്‍. പ്രചാരണപരിപാടികള്‍ സമാപിച്ചത് രാത്രി എട്ടുമണിയോടെ. പനയ്ക്കച്ചിറ ടൗണില്‍ തുടര്‍ന്നുനടന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് എം.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സമാപനയോഗത്തില്‍ സ്ഥാനാര്‍ഥിയുടെ വോട്ട് അഭ്യര്‍ഥന. തിങ്കളാഴ്ച മുക്കൂട്ടുതറ മുട്ടപ്പള്ളിയില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പ്രചാരണത്തിനത്തെുന്നുണ്ട്. കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എം.ആര്‍. ഉല്ലാസ് വേദിയില്‍നിന്ന് നേരെ എരുമേലിയിലേക്ക് യാത്രതിരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പി.എ. അബ്ദുല്‍ ഹക്കീം ഈരാറ്റുപേട്ടയിലെ കാരക്കാട്ടുനിന്ന് രാവിലെ പ്രചാരണത്തിന് തുടക്കമിട്ടു. കാരക്കാട് കോളനികള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് എം.ഇ.എസ് കവല, മറ്റക്കാട്, കെടുവാമുഴി, ചേന്നാട് കവല, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, തെക്കേക്കര എന്നിവിടങ്ങളിലെ കോര്‍ണര്‍ യോഗങ്ങളിലും പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.