പുതുപ്പള്ളി ഭക്തിസാന്ദ്രം; വിറകിടീല്‍ ചടങ്ങില്‍ ആയിരങ്ങള്‍; ഇന്ന് വെച്ചൂട്ട്

കോട്ടയം: പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച വിറകിടീല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍. പുതുപ്പള്ളിയെ ഭക്തിസാന്ദ്രമാക്കി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു വിറകിടീല്‍ ചടങ്ങ് നടന്നത്. ശനിയാഴ്ചയാണ് വലിയ പെരുന്നാള്‍. വെള്ളിയാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരവും തുടര്‍ന്ന് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറോസിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാനയും നടന്നു. 11ന് വിശ്വാസ സമൂഹത്തിന്‍െറ പ്രാര്‍ഥനകള്‍ക്കിടെ പൊന്നിന്‍കുരിശ് മദ്ബഹായില്‍ ദര്‍ശനത്തിനായി ത്രോണോസില്‍ സ്ഥാപിച്ചു. ഉച്ചനമസ്കാരത്തിനും മധ്യസ്ഥ പ്രാര്‍ഥനക്കും ശേഷമായിരുന്നു വിറകിടീല്‍ ചടങ്ങ്. ആയിരങ്ങളാണ് വിറകീടില്‍ ഘോഷയാത്രയില്‍ പങ്കാളികളായത്. ഇങ്ങനെ എത്തിക്കുന്ന വിറകുകള്‍ ഉപയോഗിച്ചാണ് വലിയ പെരുന്നാള്‍ ദിനത്തിലെ വെച്ചൂട്ടിന് അരി പാകം ചെയ്യുന്നത്. വൈകീട്ട് നാലിന് പന്തിരുനാഴി ആഘോഷപൂര്‍വം പുറത്തെടുത്തു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനക്കുശേഷം കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് ഗീവര്‍ഗീസ് സഹദ അനുസ്മരണപ്രഭാഷണം നടത്തി. രാത്രി പുതുപ്പള്ളി കവലചുറ്റിലുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവുമുണ്ടായി. ചരിത്രപ്രസിദ്ധമായ പൊന്‍കുരിശും അകമ്പടിയായി 100 വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചായിരുന്നു പ്രദക്ഷിണം. എഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന് പറയപ്പെടുന്ന പ്രദക്ഷിണം കാണാന്‍ റോഡിനിരുവശവും വന്‍ജനാവലി തടിച്ചുകൂടി. പ്രദക്ഷിണം തിരിച്ചുപള്ളിയിലത്തെിയശേഷം ഒമ്പതിന് ശൈ്ളഹിക വാഴ്വും തുടര്‍ന്ന് അഖണ്ഡ പ്രാര്‍ഥനയുമുണ്ടായിരുന്നു. പ്രധാന പെരുന്നാള്‍ ദിനമായ ശനിയാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് നടക്കുക. രാവിലെ ഒമ്പതിന് ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് 11ഓടെ വെച്ചൂട്ട് നേര്‍ച്ചസദ്യ നടക്കും. കുട്ടികള്‍ക്ക് ആദ്യമായി ചോറുകൊടുക്കാനായി നിരവധിപേര്‍ പള്ളിയിലത്തെും. ഉച്ചക്കുശേഷമാവും വര്‍ണശമ്പളമായ പ്രദക്ഷിണം. രണ്ടിന് ആഘോഷപൂര്‍വമായ പ്രദക്ഷിണം പള്ളിയില്‍ നിന്നുപുറപ്പെട്ട് അങ്ങാടി, ഇരവിനല്ലൂര്‍ കവല വഴി പള്ളിയില്‍ മടങ്ങിയത്തെും. നാലിനാണ് നേര്‍ച്ച വിളമ്പ് നടക്കുക. നേര്‍ച്ചയായി അപ്പവും കോഴിയിറച്ചിയും വിതരണം ചെയ്യും. ഇതോടെ പ്രധാനചടങ്ങുകള്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.