പാലാ: നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. മാണിക്കെതിരെ പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി വാഹനങ്ങള്‍ പാലായില്‍ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച ഒരു വാഹനവും വെള്ളിയാഴ്ച മൂന്ന് വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വരണാധികാരിയുടെ നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പാലാ സ്വദേശികളായ മൂന്ന് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അഴിമതിക്കെതിരെയുള്ള തങ്ങളുടെ പ്രചാരണം അധികാരത്തിന്‍െറ ശക്തി ഉപയോഗിച്ച് തടയാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. അതേസമയം പാലാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയാറാകാതെ കെ.എം. മാണിയ്ക്കെതിരെ പ്രചാരണം നടത്തുന്നത്് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയില്‍നിന്ന് പണം കൈപ്പറ്റി കുതിരക്കച്ചവടം നടത്തുന്നതിന്‍െറ തെളിവാണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍ ആരോപിച്ചു. അഴിമതിക്കെതിരെ പോരാടന്‍ രൂപവത്കരിച്ച ആം ആദ്മി പാര്‍ട്ടി തട്ടിപ്പ് സംഘടനയായി മാറിയെന്നും സജി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.