കോട്ടയം: സി.എം.എസ് കോളജ് ദ്വിശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായി കേരളത്തിലെ നാടന്‍ പശു സംരക്ഷകരുടെ ഏകോപന സംഘടന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് കാറ്റില്‍ ബ്രീഡര്‍ അസോസിയേഷനും കാസര്‍കോട് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ഈമാസം 25 മുതല്‍ 29വരെ കോളജില്‍ ‘കപില ഫെസ്റ്റ്’ സംഘടിപ്പിക്കും. നാടന്‍ പശുക്കളുടെയും ഭാരതത്തിലെ പ്രധാന ജനുസുകളായ ഗിര്‍, സഹിവാള്‍, താര്‍പാര്‍ക്കര്‍, കൃഷ്ണ, പുങ്കന്നൂര്‍, രാത്തി തുടങ്ങിയവയുടെയും പ്രദര്‍ശനമുണ്ടാകും. ജൈവോല്‍പന്നങ്ങള്‍, പഞ്ചഗവ്യ ഉല്‍പന്നങ്ങള്‍, നാടന്‍ പശുജന്യമായ നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും ഉണ്ടാകും. കേരളത്തില്‍ അന്യമാകുന്ന അമൂല്യ നാട്ടറിവുകള്‍ പരിചയപ്പെടുത്തുന്ന നാട്ടറിവ് നാട്ടുവൈദ്യസംഗമം, പരിശീലന പരിപാടികള്‍, സഹകാരിസമ്മേളനം, നാട്ടുപാട്ട് പടയണി, കലയരങ്ങ്, മിഴാവില്‍ തായമ്പക, കര്‍ഷകരുടെ നാടകം തുടങ്ങിയ കലാപരിപാടികളും അവതരിപ്പിക്കും. നടന്‍ സലിംകുമാര്‍ 25ന് വൈകീട്ട് 3.30ന് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10ന് എന്‍.ജി.ഒ പ്രതിനിധികളുടെ സമ്മേളനം കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സെമിനാര്‍ നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്സ്സ് ഡയറക്ടര്‍ ഡോ. അര്‍ജുന ശര്‍മ ഉദ്ഘാടനം ചെയ്യും. കപില പുരസ്കാര വിതരണം സുരേഷ് ഗോപി എം.പി നിര്‍വഹിക്കും. രാത്രി എട്ടിന് ഉത്തര ഉണ്ണിയുടെ നൃത്തം. 27ന് രാവിലെ 11ന് സെമിനാറില്‍ ഡോ. നിരഞ്ജന വര്‍മ വിഷയം അവതരിപ്പിക്കും. 28ന് വൈകീട്ട് മൂന്നിന് ഓപണ്‍ ഫോറത്തില്‍ ജേക്കബ് വടക്കഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. 29ന് ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. സിനിമാതാരങ്ങളായ ശ്രീനിവാസന്‍, സായ്കുമാര്‍, ദേവന്‍ എന്നിവര്‍ പങ്കെടുക്കും. ജനറല്‍ കണ്‍വീനര്‍ ഡോ. ജയദേവന്‍ നമ്പൂതിരി, ഡോ. സി. സുരേഷ്കുമാര്‍, ഡോ. കൃഷ്ണകിഷോര്‍, എബ്രഹാം, ജയകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.