കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള പ്രവേശം പൂര്‍ണമായി തടയാന്‍ അണക്കെട്ടിന്‍െറ പ്രവേശകവാടത്തില്‍ ഇരുമ്പുഗേറ്റ് സ്ഥാപിക്കാന്‍ തമിഴ്നാട് നടത്തിയ നീക്കം കേരളം തടഞ്ഞു. ഈസ്റ്റര്‍ അവധി ദിനങ്ങളോടനുബന്ധിച്ച് കേരളത്തിലെ ഉദ്യോഗസ്ഥര്‍ അവധിയായതിന്‍െറ ഇടവേളയിലാണ് മുന്നറിയിപ്പില്ലാതെ തമിഴ്നാട് നീക്കം നടത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ മുകള്‍ ഭാഗത്തേക്കുള്ള പ്രവേശവഴിയില്‍ പടിക്കെട്ടുകള്‍ക്ക് സമീപമാണ് വലിയ ഗേറ്റ് സ്ഥാപിക്കുന്നത്. ഇതോടെ പ്രധാന അണക്കെട്ട്, ബേബി ഡാം എന്നിവിടങ്ങളിലേക്ക് കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശിക്കണമെങ്കില്‍ തമിഴ്നാട് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രധാന അണക്കെട്ടിനുപുറമെ സ്പില്‍വേയിലേക്കുള്ള പ്രവേശകവാടത്തിലും ഗേറ്റ് സ്ഥാപിക്കാന്‍ നീക്കമുണ്ട്. ഗേറ്റ് നിര്‍മാണത്തിനാവശ്യമായ ഇരുമ്പുസാധനങ്ങള്‍ സ്പില്‍വേ ഷട്ടറിലെ അറ്റകുറ്റപ്പണിക്കെന്ന പേരിലാണ് തേക്കടിയില്‍നിന്ന് ബോട്ടില്‍ കൊണ്ടുപോയത്. ഗേറ്റ് നിര്‍മാണത്തിന് വെല്‍ഡിങ് യന്ത്രവും അനുബന്ധ സാധനങ്ങളും ഇങ്ങനെ അണക്കെട്ടിലത്തെിച്ച ശേഷമാണ് നിര്‍മാണം ആരംഭിച്ചത്. ഇരുഭാഗത്തും ഗേറ്റ് വരുന്നതോടെ അണക്കെട്ടിലേക്കുള്ള പ്രവേശം പൂര്‍ണമായും തടയാനാണ് തമിഴ്നാട് തീരുമാനം. അണക്കെട്ടിന്‍െറ മേല്‍നോട്ടം ഇരുസംസ്ഥാനത്തെയും ഉദ്യോഗസ്ഥര്‍ക്കാണെന്നിരിക്കെ കേരളത്തെ ഒഴിവാക്കാനാണ് പുതിയ നീക്കം ആരംഭിച്ചത്. കേരളത്തെ അറിയിക്കാതെയും ഉന്നതാധികാര സമിതിയുടെ തീരുമാനമില്ലാതെയും അണക്കെട്ടില്‍ ഗേറ്റ് സ്ഥാപിക്കാന്‍ തമിഴ്നാട് നടത്തുന്ന നീക്കം തടയാന്‍ കേരള ജലവിഭവ വകുപ്പ് അധികൃതര്‍ അണക്കെട്ടിന്‍െറ സംരക്ഷണച്ചുമതലയിലുള്ള പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.