വെള്ളാവൂര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്

കാഞ്ഞിരപ്പള്ളി: മണിമല കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖലയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. അഞ്ചു പഞ്ചായത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള ട്രയല്‍ റണ്‍ ആരംഭിച്ചു. മണിമലയാറ്റിലെ മാരൂര്‍ കടവില്‍ നിര്‍മിച്ച കിണറ്റില്‍നിന്ന് കുളത്തുങ്കല്‍ സ്ഥാപിച്ചിട്ടുള്ള 90 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ശുദ്ധീകരണ ശാലയിലേക്കുള്ള ശൃംഖല പൂര്‍ത്തിയായി. 200 കുതിരശക്തി ശേഷിയുള്ള മോട്ടോറാണ് ശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് സ്ഥാപിച്ചിട്ടുള്ളത്. ശുദ്ധീകരണ ടാങ്കില്‍നിന്ന് ജലം 12 ലക്ഷം ശേഷിയുള്ള ടാങ്കിലേക്ക് പമ്പ് ചെയ്ത് അവിടെ നിന്നുമാണ് അഞ്ചു പഞ്ചായത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ 12 കി.മീ. ദൂരം ശൃഖലയാണ് അനുവദിച്ചിരുന്നതെങ്കിലും 32 കോടിയുടെ അടുത്ത ഘട്ടവും സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്‍െറ ഭാഗമായി നാല് പാക്കേജ് ആയിട്ടാണ് പദ്ധതി ടെന്‍ഡര്‍ ചെയ്തത്. പാക്കേജ് ഒന്നില്‍ ഉള്‍പ്പെട്ട വെള്ളാവൂര്‍ പഞ്ചായത്തിന് വേണ്ടിയുള്ള ഫേസ് ഒന്ന് സോണ്‍ ഒന്നില്‍ വിതരണ ശൃംഖല 827.52 ലക്ഷത്തിനു എസ്റ്റിമേറ്റ് തുകയെക്കാള്‍ 16.09 ശതമാനം താഴ്ത്തിയും പാക്കേജ് രണ്ടില്‍ ഉള്‍പ്പെട്ട മണിമല പഞ്ചായത്തിന് വേണ്ടിയുള്ള ഫേസ് ഒന്നില്‍ സോണ്‍ മൂന്നില്‍ വിതരണ ശൃംഖല 264.15 ലക്ഷത്തിന് എസ്റ്റിമേറ്റ് തുകയെക്കാള്‍ 11.27 ശതമാനം താഴ്ത്തിയും പാക്കേജ് മൂന്നില്‍ ഉള്‍പ്പെട്ട വാഴൂര്‍ (ഒരു ഭാഗം) പഞ്ചായത്തിന് വേണ്ടിയുള്ള ഫേസ് രണ്ടില്‍, സോണ്‍ ഒന്നില്‍ വിതരണ ശൃംഖല 253.69 ലക്ഷത്തിന് എസ്റ്റിമേറ്റ് തുകയെക്കാള്‍ 11.59 ശതമാനം താഴ്ത്തിയും പാക്കേജ് നാലില്‍ ഉള്‍പ്പെട്ട വാഴൂര്‍ (ഒരു ഭാഗം), പള്ളിക്കത്തോട് പഞ്ചായത്തിന് വേണ്ടിയുള്ള ഫേസ് രണ്ടില്‍ സോണ്‍ മൂന്നില്‍ വിതരണ ശൃംഖല 827.52 ലക്ഷത്തിന് എസ്റ്റിമേറ്റ് തുകയെക്കാള്‍ 16.09 ശതമാനം താഴ്ത്തിയും പ്രമുഖ കമ്പനികള്‍ ക്വോട്ട് ചെയ്തിട്ടുണ്ട്. ഇതോടുകൂടി ഈ പദ്ധതിക്ക് മറ്റു അനുമതികള്‍ ഇനി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ വിതരണ ശൃംഖലയുടെ നടപടി പൂര്‍ണമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു പഞ്ചായത്തില്‍ 60,000ഓളം കുടുംബങ്ങള്‍ക്ക് പൂര്‍ണമായി ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.