കോട്ടയം: എം.ജി സര്‍വകലാശാല ആരംഭിച്ച അന്തര്‍സര്‍വകലാശാല സുസ്ഥിര ജൈവകൃഷി പഠനകേന്ദ്രം ജൈവകൃഷിയിലെ ഗവേഷണ ഫലങ്ങള്‍ കര്‍ഷകരിലത്തെിക്കുന്നതിനുള്ള സ്റ്റാര്‍ട്ട്-അപ് സംരംഭങ്ങള്‍ ആരംഭിക്കും. കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ബിരുദാനന്തര ബിരുദ/ഗവേഷക വിദ്യാര്‍ഥികള്‍, തെരഞ്ഞെടുത്ത മേഖലകളില്‍ കര്‍ഷകരുമായി ചേര്‍ന്ന് ജൈവ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഗവേഷണം നടത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും. സുസ്ഥിര ജൈവകൃഷി പഠന കേന്ദ്രത്തില്‍ നടത്തിയ ഏകദിന ശില്‍പശാലയിലാണ് തീരുമാനം. ശില്‍പശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രത്തിന്‍െറ ഓണററി ഡയറക്ടറും രജിസ്ട്രാറുമായ എം.ആര്‍. ഉണ്ണി, സിന്‍ഡിക്കേറ്റംഗം ഡോ.എം.ഇ. കുര്യാക്കോസ്, ജൈവകാര്‍ഷിക വിദഗ്ധന്‍ കെ.വി. ദയാല്‍, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യന്‍, സ്കൂള്‍ ഓഫ് ബയോസയന്‍സ് മേധാവി ഡോ. ടി.ആര്‍. കീര്‍ത്തി, ഡോ. എം.എസ്. ജിഷ, പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക് ഇന്ത്യ ഡയറക്ടര്‍ സി. ജയകുമാര്‍, തണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീധര്‍ രാമകൃഷ്ണന്‍, ജൈവകൃഷി പ്രചാരകരായ രാജേഷ്, എം.സി. ജോസഫ്, സ്കൂള്‍ ഓഫ് ബയോസയന്‍സ് വിദ്യാര്‍ഥികള്‍, ജൈവകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുസ്ഥിര ജൈവകൃഷിയില്‍ ഒരു ഓപണ്‍ കോഴ്സും അഫിലിയേറ്റഡ് കോളജ് വിദ്യാര്‍ഥികള്‍ക്കായി എ.എസ്.എ.പി കോഴ്സുകളും ആരംഭിക്കുന്നതിനും ഇതിനായി കൂടുതല്‍ സംവാദങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കുന്നതിനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.