സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫ്ളക്സുകളും ബാനറുകളും നീക്കി

കോട്ടയം: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭിത്തികളിലും കോമ്പൗണ്ടിലും പതിച്ച, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുള്ളതും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളതുമായ ഫ്ളക്സുകളും ബാനറുകളും നീക്കി. ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു ഇതിന് കലക്ടര്‍ അനുവദിച്ച സമയം. ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും ജില്ലാ ആസ്ഥാനത്തുമായി പ്രവര്‍ത്തിക്കുന്ന 10 ഡിഫേസ്മെന്‍റ് സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് ഫ്ളക്സുകള്‍ നീക്കിയത്. പൊതുസ്ഥലങ്ങളില്‍ ഫ്ളക്സുകളും ബാനറുകളും കണ്ടാല്‍ അറിയിക്കേണ്ട സ്ക്വാഡ് ലീഡര്‍മാരുടെ നമ്പറുകള്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ചുവടെ: പാലാ- ജി.ഒ. പ്രഭാകരന്‍, സ്ക്വാഡ് ലീഡര്‍ ആന്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍, മീനച്ചില്‍ ഫോണ്‍ -8281346771, കടുത്തുരുത്തി -സൈമണ്‍ ഐസക്, സ്ക്വാഡ് ലീഡര്‍ ആന്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍, മീനച്ചില്‍ ഫോണ്‍ -7025522295, വൈക്കം -ആര്‍. സുരേഷ് കുമാര്‍, സ്ക്വാഡ് ലീഡര്‍ ആന്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍, വൈക്കം - 9446351627, ഏറ്റുമാനൂര്‍ -വി. മാത്യൂസ്, സ്ക്വാഡ് ലീഡര്‍ ആന്‍ഡ് എച്ച്.എം.ഒ, സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയം, കോട്ടയം -9496262772, കോട്ടയം -റെജി ജേക്കബ്, സ്ക്വാഡ് ലീഡര്‍ ആന്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍, സ്പെഷല്‍ തഹസില്‍ദാറുടെ കാര്യാലയം, ലാന്‍ഡ് അക്വിസിഷന്‍ (റെയില്‍വേ), കോട്ടയം - 9447569854, പുതുപ്പള്ളി -ജോസഫ് ജേക്കബ്, സ്ക്വാഡ് ലീഡര്‍ ആന്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍, സ്പെഷല്‍ തഹസില്‍ദാറുടെ കാര്യാലയം, ലാന്‍ഡ് അക്വിസിഷന്‍ (റെയില്‍വേ), കോട്ടയം -9447420074, ചങ്ങനാശേരി -എം.ടി. രവി, ജെ.എസ്, സ്പെഷല്‍ തഹസില്‍ദാറുടെ കാര്യാലയം, ലാന്‍ഡ് അക്വിസിഷന്‍ (എന്‍.എച്ച്), ചങ്ങനാശേരി -9446561302, കാഞ്ഞിരപ്പള്ളി - എം.ജി. സാബു, സ്ക്വാഡ് ലീഡര്‍ ആന്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍, താലൂക്ക് ഓഫിസ്, കാഞ്ഞിരപ്പള്ളി -9809989609, പൂഞ്ഞാര്‍ -ബെന്നി മാത്യു, സ്ക്വാഡ് ലീഡര്‍ ആന്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍, താലൂക്ക് ഓഫിസ്, കാഞ്ഞിരപ്പള്ളി -9995114777.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.