നടപ്പാലത്തിനടിയില്‍ വെള്ളമൊഴുക്കാന്‍ സംവിധാനമില്ല; നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു

തലയോലപ്പറമ്പ്: അശാസ്ത്രീയമായി നടപ്പാലം നിര്‍മിച്ചപ്പോള്‍ വെള്ളമൊഴുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നിര്‍മാണം തടഞ്ഞു. എഴുമാന്തുരുത്തിലാണ് സംഭവം. കല്ലറ പാലത്തിന്‍െറ അതിര്‍ത്തിയായ കൊല്ലംകടവ്-പോത്തനാട്ട് റോഡിലെ നടപ്പാലം നിര്‍മിച്ചതിലാണ് അപാകം. പാലം നിര്‍മിച്ച ശേഷമാണ് പാലത്തിനരികില്‍ റോഡ് സംരക്ഷിക്കാനായി കരിങ്കല്‍കെട്ട് നടത്തിയത്. റോഡരികില്‍ കെട്ടി വന്നപ്പോള്‍ നടപ്പാലത്തിനടിയിലും കരിങ്കല്ല് കെട്ടുകയായിരുന്നു. കായലില്‍നിന്ന് വരുന്ന വെള്ളം നടപ്പാലത്തിനടിയിലൂടെ എഴുമാന്തുരുത്തിലേക്ക് കടത്തിവിട്ടെങ്കിലേ നൂറുകണക്കിന് കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിന് വെള്ളം ലഭിക്കൂ. നടപ്പാലത്തിനടിയില്‍ കരിങ്കല്‍ കെട്ട് വന്നതോടെ വെള്ളം ഒഴുകാനോ പുല്ല് ചത്തെുകാരുടെ വള്ളം കയറ്റിവിടുന്നതിനോ സാധിക്കില്ല. ഇക്കാരണത്താലാണ് നാട്ടുകാര്‍ നിര്‍മാണം തടഞ്ഞത്. ജോസ് കെ. മാണിയുടെ എം.പി ഫണ്ട് ഉപയോഗിച്ചാണ് റോഡ് സംരക്ഷണ ഭിത്തിയും നടപ്പാലവും നിര്‍മിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.