കോട്ടയം: ക്ഷേമ പെന്‍ഷനുകള്‍ അനുവദിക്കുന്നതില്‍ ഭരണപക്ഷം അനാസ്ഥകാട്ടിയെന്ന് ആരോപിച്ച് കോട്ടയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. 175 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനത്തെുടര്‍ന്ന് പാസാക്കുന്നത് മാറ്റിവെച്ചതോടെയായിരുന്നു പ്രതിഷേധം. ജനുവരി 29ന് ചേര്‍ന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനം രണ്ടുമാസത്തിന് ശേഷമുള്ള കൗണ്‍സിലിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിച്ചത് ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളംവെച്ചത്. വാര്‍ധക്യ, വിധവാ പെന്‍ഷനുകളാണ് കൗണ്‍സില്‍ പാസാക്കാതെ മാറ്റിയത്. നേരത്തേ രണ്ട് കൗണ്‍സിലുകള്‍ നടന്നെങ്കിലും പെന്‍ഷന്‍ വിഷയം ഇതിന്‍െറ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. പെരുമാറ്റച്ചട്ടം മൂലം അജണ്ടയില്‍ ഉള്‍പ്പെടുത്തിയ 10 വിഷയങ്ങളും അടുത്ത കൗണ്‍സിലിലേക്ക് മാറ്റി. മൂന്നുമാസത്തിനുശേഷമാവും ഇക്കാര്യങ്ങളില്‍ തീരുമാനമാവുക. തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം വാടകക്ക് വിട്ടുനല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കേണ്ടതിനാല്‍ ഇത്തവണ മൈതാനം വിട്ടുനല്‍കേണ്ടതില്ളെന്ന് നേരത്തേ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് നീട്ടിയ സാഹചര്യത്തില്‍ തീരുമാനം പുന$പരിശോധിക്കുകയായിരുന്നു. ബി.ജെ.പിയാണ് വിഷയം ഉന്നയിച്ചത്. പെരുമാറ്റചട്ടം മൂലം മാറ്റിവെച്ച വിഷയങ്ങള്‍ പാസാക്കാന്‍ തെരഞ്ഞെടുപ്പിനുശേഷം ഉടന്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് നഗരസഭാ അധ്യക്ഷ ഡോ.പി.ആര്‍. സോന പറഞ്ഞു. അഡ്വ. ഷീജ അനില്‍, ടി.സി. റോയി, സി.എന്‍. സത്യനേശന്‍, എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.