റമദാന്‍ പ്രഭാഷണവും അവാര്‍ഡ് വിതരണവും

കോട്ടയം: സെന്‍റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസ് (സി.ക്യു.എസ്) ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം നടത്തി. സാഹോദര്യബന്ധങ്ങള്‍ സുദൃഢമാക്കുന്നതിന് ദാനധര്‍മം പ്രയോജനപ്പെടട്ടെ എന്ന് തിരൂര്‍ പയ്യനങ്ങാടി ഇമാം ഷിയാസ് സലഫി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് അഡീഷനല്‍ ഡയറക്ടറും മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗം തലവനുമായ ഡോ. പി.കെ. ജബ്ബാര്‍ ‘നോമ്പിന്‍െറ ആരോഗ്യശാസ്ത്രം’ സെമിനാറില്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. സി.ക്യു.എസ് മതവിജ്ഞാനകേന്ദ്രത്തിലെ വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഷിയാസ് സലഫിയും ഈരാറ്റുപേട്ട ഷഹീദ് മൗലവിയും അവാര്‍ഡ് വിതരണം നടത്തി. പ്രസിഡന്‍റ് ഡോ. കോയക്കുട്ടി, സെക്രട്ടറി അഡ്വ. പി.എ. റബീസ്, എക്സിക്യൂട്ടിവ് അംഗം അഡ്വ. സക്കീര്‍ ഹുസൈന്‍, പി.ടി.എ സെക്രട്ടറി എം. ഖാലിദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.