ജില്ലയില്‍ പെണ്‍കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് ഹോം, നിര്‍ഭയ ഷെല്‍ട്ടര്‍ വേണമെന്നാവശ്യം

കോട്ടയം: ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഹോം, നിര്‍ഭയ ഷെല്‍ട്ടര്‍ ഹൗസ് എന്നിവ ഇല്ലാത്തത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കലക്ടറേറ്റില്‍ നടന്ന ചൈല്‍ഡ് ലൈന്‍ അഡൈ്വസറി യോഗം ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച പ്രപ്പോസല്‍ തയാറാക്കാന്‍ യോഗം സാമൂഹികനീതി വകുപ്പിന് നിര്‍ദേശം നല്‍കി. കലക്ടറേറ്റ്, ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ്, പ്രമുഖ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ചൈല്‍ഡ് ലൈനിന്‍െറ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണം നടത്തുമെന്ന് യോഗത്തില്‍ കലക്ടര്‍ ഭണ്ഡാരി സ്വാഗത് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ നേതൃത്വം നല്‍കുന്ന ജാഗ്രതാ സമിതികള്‍, പൊലീസ്, ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കുന്നവര്‍, സ്കൂള്‍ അധികൃതര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മര്‍ച്ചന്‍റ് അസോ. അംഗങ്ങള്‍, ടൂറിസം ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് എന്നിവര്‍ക്കാണ് ബോധവത്കരണം നല്‍കുന്നത്. പാരാ ലീഗല്‍ വളന്‍റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി സ്കൂളുകളിലും ബോധവത്കരണം വ്യാപിപ്പിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ഡോ. പി.ആര്‍. സോന, ചൈല്‍ഡ്ലൈന്‍ കൊളാബ് ഡയറക്ടര്‍ ഫാ. ഡെന്നീസ്, അസി. കലക്ടര്‍ കൃഷ്ണ തേജ് മൈലാവരപ്പു, ഡോ. ഐപ്പ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.