സനല്‍ സഹായനിധി: രണ്ട് ദിനംകൊണ്ട് സമാഹരിച്ചത് 3.79 ലക്ഷം

മുണ്ടക്കയം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപ്പിന്‍െറ ചികിത്സക്കായി നാട് കൈകോര്‍ത്തതോടെ രണ്ട് ദിനംകൊണ്ട് സമാഹരിച്ചത് 3,79,270 രൂപ. മുണ്ടക്കയം നഗരത്തിന് സമീപത്തെ വാര്‍ഡുകളില്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പല വിഭാഗങ്ങളായി തിരിഞ്ഞാണ് ധനസമാഹരണം നടത്തിയത്. ഞായറാഴ്ച 2,47,270 രൂപ ലഭിച്ചു. ആദ്യദിനം ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് മൂന്നുമണിക്കൂര്‍ കൊണ്ട് 1,32,000 രൂപ സമാഹരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരില്‍നിന്നും ധനസമാഹരണം നടത്തും. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാജു. ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് റോയി കപ്പലുമാക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് സി.കെ. കുഞ്ഞുബാവ, വ്യാപാരി വ്യവസായി യുവജന വിഭാഗം പ്രസിഡന്‍റ് സിനോള്‍ തോമസ്, ആര്‍.സി. നായര്‍, ബെന്നി ചേറ്റുകുഴി, ബി. ജയചന്ദ്രന്‍, നൗഷാദ് ഇല്ലിക്കല്‍, അജിത രതീഷ്, കെ.കെ. കുര്യന്‍ പൊട്ടംകുളം, സിജോ വേലനിലം, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, നൗഷാദ് വെംബ്ളി, അജീഷ് വേലനിലം, ഫൈസല്‍ മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.