പി.ഡബ്ള്യു.ഡി കൈയൊഴിഞ്ഞു; റോഡിലെ കുഴികള്‍ യുവാവ് അടച്ചു

കുറുപ്പന്തറ: അധികൃതര്‍ കൈയൊഴിഞ്ഞതോടെ അപകടക്കെണികളായ റോഡിലെ കുഴികള്‍ യുവാവ് അടച്ചു. മാഞ്ഞൂര്‍ ചക്കംകുഴിയില്‍ ബിജുവാണ് സ്വയംസേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. കുറുപ്പന്തറ -മാഞ്ഞൂര്‍ സൗത് റോഡില്‍ പനന്താനം ഭാഗത്തെ കുഴികളാണ് സ്വയം ഉണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച് അടച്ചത്. വീടിന് മുന്നില്‍ റോഡിന്‍െറ പലഭാഗത്തായി കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരുന്നു. ഇതത്തേുടര്‍ന്ന് റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജു പി.ഡബ്ള്യു.ഡി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാതെ വന്നതോടെയാണ് കഴിഞ്ഞദിവസം ടാറിങ് മിശ്രിമം ഉണ്ടാക്കി റോഡിലെ കുഴികളടക്കാന്‍ ബിജു രംഗത്തിറങ്ങിയത്. റോഡിലെ കുഴികളില്‍ മിശ്രിതം ഒഴിച്ചശേഷം പലക ഉപയോഗിച്ച് അടിച്ചുറപ്പിച്ചു. പിന്നീട് പേപ്പറുകള്‍ ഉപയോഗിച്ച് മൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.