കുഴിമറ്റം മേഖലയില്‍ വീണ്ടും അജ്ഞാത ജീവി

കോട്ടയം: പനച്ചിക്കാട് കുഴിമറ്റം മേഖലയില്‍ വീണ്ടും അജ്ഞാത ജീവിയത്തെി. പട്ടാപ്പകല്‍ എത്തിയ ജീവി കോഴിയെ പിടികൂടി. മുതലേകരി രാജന്‍ ജോണിന്‍െറ പുരയിടത്തില്‍ ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അജ്ഞാത ജീവിയെ കണ്ടത്. അസാധാരണ ജീവിയെ കണ്ട രാജനും കുടുംബാംഗങ്ങളും ബഹളംവെച്ച് ഓടിച്ചു. എന്നാല്‍, അരമണിക്കൂറിനു ശേഷം വീണ്ടും വീടിന് സമീപമത്തെിയ അജ്ഞാതജീവി വീട്ടുകാര്‍ നോക്കിനില്‍ക്കെ കോഴിയെ അടിച്ചുവീഴ്ത്തി കഴുത്തില്‍ കടിച്ചു. വീട്ടുകാര്‍ ഇതിനടുത്തേക്ക് ഓടിയത്തെിയതോടെ കോഴിയെ ഉപേക്ഷിച്ച് ജീവി രക്ഷപ്പെട്ടു. കോഴിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ആഴ്ചകളായി നാടിനെ ഭീതിയിലാഴ്ത്തിയ ജീവിയെ നേരില്‍ കണ്ടതായാണ് പറയുന്നത്. പൂച്ചയുടെ മുഖവും നായയുടേതിനേക്കാള്‍ വലിയ ശരീരരവുമുള്ള ജീവിയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് നീളമേറിയ വാലുണ്ടെന്നും കാഴ്ചയില്‍ ആരെയും ഭയപ്പെടുത്തുന്ന രൂപമാണെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ സ്ഥലത്തത്തെിയിരുന്നു. നേരത്തെ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ അഞ്ച് ആടുകള്‍ ചത്ത മൈലാടുംകുന്ന് വാലുപറമ്പില്‍ ഗോപിയുടെ വീടിന് 100 മീറ്റര്‍ അകലെയാണ് രാജന്‍െറ വീട്. അന്നുതന്നെ ഇവിടെ വനംവകുപ്പ് കാമറകളും കൂടും സ്ഥാപിച്ചിരുന്നു. കാമറയില്‍ പിറ്റേദിവസം നായകളുടെ ചിത്രം പതിഞ്ഞിരുന്നു. ഇതോടെ നായ്ക്കളാവും ആക്രമണം നടത്തിയതെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. എന്നാല്‍, ഞായറാഴ്ച വനംവകുപ്പിന്‍െറ കൂട്ടില്‍ അജ്ഞാത ജീവി കുടുങ്ങിയെങ്കിലും കൂടുതകര്‍ത്ത് രക്ഷപ്പെട്ടു. എന്നാല്‍, ഇതിന്‍െറ ചിത്രം കാമറയില്‍ ലഭിച്ചില്ല. ഇതോടെ ഇവിടെ മറ്റൊരു കാമറയും സ്ഥാപിച്ചിരുന്നു. പിന്നീട് ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ വീണ്ടും മൃഗങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. എരുമത്താനംകുന്ന് എം.സി. ജോസഫ്, തകടിയേല്‍ തങ്കപ്പന്‍ എന്നിവരുടെ ആടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. എം.സി. ജോസഫിന്‍െറ വീടിനുസമീപത്തെ കൂട്ടില്‍നിന്ന് ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ജീവി ആടിനെ കടിച്ചുവലിച്ചുകൊണ്ട് ഓടി. ഇതിനുപിന്നാലെ നാട്ടുകാരും ഓടിയതോടെ ആടിനെ ഉപേക്ഷിച്ച് ഇത് കടന്നുകളയുകയായിരുന്നു. ആടിന്‍െറ കഴുത്തിലും വയറിലും കടിയേറ്റിട്ടുണ്ട്. ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിനെയും അജ്ഞാത ജീവി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് തങ്കപ്പന്‍െറ വീട്ടിലും ആക്രമണം നടന്നത്. എന്നാല്‍, പിന്നീട് ജീവി എത്താതിരുന്നതോടെ നാട്ടുകാര്‍ ആശ്വാസത്തിലായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വീണ്ടും ജീവി മൃഗങ്ങളെ ആക്രമിച്ചത്. മൃഗമേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് വനംവകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.