പനിച്ച് വിറച്ച് കുറവിലങ്ങാട്

കുറവിലങ്ങാട്: മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും പനി ബാധിതര്‍ കൂടി. കുറവിലങ്ങാട്, കടപ്ളാമറ്റം, ഉഴവൂര്‍, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍, കാണക്കാരി പഞ്ചായത്തുകളിലാണ് പനി ബാധിതരുടെ എണ്ണം ഏറുന്നത്. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളിലും ക്ളിനിക്കുകളിലും ദിവസവും അഞ്ഞൂറിലേറെ രോഗികള്‍ പനിക്ക് ചികിത്സതേടിയത്തെുന്നുണ്ട്. മരങ്ങാട്ടുപള്ളി, കുറവിലങ്ങാട്, ഇലയ്ക്കാട്, മോനിപ്പള്ളി മേഖലകളില്‍ ഡെങ്കിപ്പനി ബാധിതര്‍ മുപ്പതിലേറെയാണ്. ഈ മേഖലകളിലെല്ലാം പകര്‍ച്ചപ്പനി നിയന്ത്രണവിധേയമായിട്ടില്ല. കാലാവസ്ഥാവ്യതിയാനവും കൊതുകുശല്യവും പകര്‍ച്ചപ്പനിക്ക് കാരണമാവുന്നു. കാലവര്‍ഷം ആരംഭിച്ചെങ്കിലും ശക്തമായ മഴ ഇതുവരെ ലഭിച്ചില്ല. ഏതാനും ദിവസമായി മഴയുടെ അളവ് കുറഞ്ഞു. ഇതുമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കാനും കൊതുകുശല്യം വര്‍ധിക്കാനും കാരണമായി. പനി ബാധിച്ച കുട്ടികളുടെ എണ്ണവും വര്‍ധിച്ചു. പല വിദ്യാലയങ്ങളിലെയും ഹാജര്‍നില കുറഞ്ഞു. ആശുപത്രികളിലും സ്വകാര്യ ക്ളിനിക്കുകളിലും ചികിത്സ തേടിയത്തെുന്നവരില്‍ ഏറെയും കുട്ടികളാണ്. കുട്ടികളില്‍ പനി ലക്ഷണം കണ്ടാലുടന്‍ ഡെങ്കിപ്പനി സാധ്യത ഇല്ളെന്ന് ഉറപ്പാക്കണം. പകര്‍ച്ചപ്പനി സ്ഥിരീകരിച്ചാല്‍ വിശ്രമം നിര്‍ബന്ധമാണെന്നും സ്കൂളില്‍ പോവുന്നത് ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ചില കുട്ടികളില്‍ വയറിളക്കവും കണ്ടത്തെിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളില്‍ പകര്‍ച്ചപ്പനി വ്യാപകമായി. ഇവര്‍ക്കിടയിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങള്‍ മിക്കവയും വൃത്തിഹീനമാണ്. ഇത്തരം സ്ഥലങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് അധിക്യതര്‍ തയാറാവണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.