സിവില്‍ സര്‍വിസില്‍ അരാജകത്വം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമം– തിരുവഞ്ചൂര്‍

കോട്ടയം: സിവില്‍ സര്‍വിസില്‍ മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അസംതൃപ്തരായ ജീവനക്കാരുമായി ഒരു സര്‍ക്കാറിനും അധികം കാലം മുന്നോട്ടുപോകാന്‍ കഴിയുകയില്ല. അധ്യയനവര്‍ഷം ആരംഭിച്ച് പ്രകൃതിക്ഷോഭം മൂലം ജനം പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വ്യാപകമായി സ്ഥലംമാറ്റം നടത്തുന്നത് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം അവതാളത്തിലാക്കും. ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിച്ചാല്‍ യു.ഡി.എഫും കോണ്‍ഗ്രസ് പാര്‍ട്ടിയും നോക്കിനില്‍ക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അന്യായമായ സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ അസോ. ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ ജനറല്‍ ആശുപത്രി പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ജില്ലാ പ്രസിഡന്‍റ് രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, കെ.പി.സി.സി സെക്രട്ടറിമാരായ ഫിലിപ് ജോസഫ്, പി.എ. സലീം, നാട്ടകം സുരേഷ്, ഡി.സി.സി ഭാരവാഹികളായ കുഞ്ഞ് ഇല്ലംപള്ളി, ജി. ഗോപകുമാര്‍, ബിജു പുന്നത്താനം, എം.പി. സന്തോഷ് കുമാര്‍, സണ്ണി കാഞ്ഞിരം, എന്‍.എസ്. ഹരിശ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ ഇ.എന്‍. ഹര്‍ഷകുമാര്‍, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ ഗിരിജ ജോജി, ജില്ലാ സെക്രട്ടറി വി.പി. ബോബിന്‍, ആര്‍. കൃഷ്ണകുമാര്‍, സതീഷ് ജോര്‍ജ്, പി.വി. അജയന്‍, ടി.ആര്‍. പുഷ്പ, ഒ.എം. മുഹമ്മദ് മുസ്തഫ, ജോസഫ് മാത്യു, കെ.എന്‍. ശങ്കരപ്പിള്ള, ടി.കെ. ജയപ്രകാശ്, ജയന്‍ ആര്‍. നായര്‍, സോജോ തോമസ്, റോജന്‍ മാത്യു, പി.എം. ജോസഫ്, പി.എച്ച്. ഹാരിസ്മോന്‍, പി.സി. മാത്യു, ജി.ആര്‍. സന്തോഷ് കുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.